തിരുവനന്തപുരം: രാജ്യത്തെ തന്നെ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകരിച്ചത്. മലയാള സിനിമയിലെ സ്ത്രീകള്‍ രൂപീകരിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിലവില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമേ സംഘടനയിലുള്ളൂ. എന്നാല്‍ ഇപ്പോഴിതാ ഡബ്യുസിസിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധുവിന്‍സെന്റ്. ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പങ്കുവച്ചാണ് സംവിധായിക ഇക്കാര്യം അറിയിച്ചത്. വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും ണഇഇ യുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ എന്ന് വിധുവിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യൂസിസി തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യൂസിസിക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നുവെന്നും വിധുവിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.