ഇന്ന് കുട്ടികള്‍ ഏറ്റവും അധികം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് ന്യൂഡില്‍സ്. ന്യൂഡില്‍സ് ഒഴികെ ബാക്കി ഏത് ഭക്ഷണമായാലും കുഞ്ഞുങ്ങള്‍ക്ക് കഴിക്കാന്‍ കുറച്ച് മടിയാണ്. ഞൊടിയിടയില്‍ തയ്യാറാക്കാന്‍ സാധിക്കുന്നു എന്നതിനാലും, ഒട്ടും പ്രയാസമില്ലാതെ തന്നെ കുട്ടികള്‍ ഇത് കഴിക്കുന്നു എന്നതിനാലും, രക്ഷിതാക്കളും കുട്ടികള്‍ക്ക് ന്യൂഡില്‍സ് നല്കുന്നു. കുട്ടികളുടെ മാത്രമല്ല ഒരു പക്ഷെ മുതിര്‍ന്നവരുടെയും പ്രിയഭക്ഷമാണ് ന്യൂഡില്‍സ്. സ്വാദ് തന്നെയാണ് എല്ലാവരെയും ഒരുപ്പോലെ ഇതിന്റെ അടിമയാക്കി മാറ്റുന്നത്. എന്നാല്‍, ഇതില്‍ ഒളിഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. അങ്ങനെ അറിയാമായിരുന്നുവെങ്കില്‍ നമ്മള് എന്നേ ന്യൂഡില്‍സ് ഉപേക്ഷിക്കുമായിരുന്നു.കുട്ടികള്‍ക്ക് സ്ഥിരമായി ന്യൂഡില്‍സ് നല്കുന്ന മാതാപിതാക്കള്‍ ഇതിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചൊന്ന് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്കുട്ടികളില് വളര്‍ച്ചാ വൈകല്യങ്ങള്‍, മസ്തിഷ്ക തകരാര്‍, പഠനവൈകല്യങ്ങള്‍ എന്നിവയാണ് ന്യൂഡില്‍സ് കുട്ടികള്‍ക്ക് സമ്മാനിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങള്‍. ഇതില്‍ അടങ്ങിയിട്ടുള്ള മോണോസോഡിയം ഗ്ലൂക്കോമേറ്റ്, ഈയം എന്നിവയുടെ കൂടിയ അളവാണ് ഇതിനെല്ലാം കാരണം. ന്യൂഡില്‍സില്‍ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും കുട്ടികളിലെ ശ്രദ്ധക്കുറവിനും പെരുമാറ്റ വൈകല്യത്തിനും കാരണമാകുന്നു. മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഓക്കാനം, തലവേദന, പേശികള്‍ക്ക് വളര്‍ച്ചക്കുറവ് തളര്‍ച്ച, വേഗത്തിലുള്ള ഹൃദയമിടിപ്പ്, നെഞ്ചുവേദന തുടങ്ങിയ പല പ്രശ്നങ്ങള്ക്കുംഎ കാരണമായി മാറുന്നു. കുട്ടികളുടെ എല്ലിന്റെ വളര്‍ച്ച കുറയ്ക്കുന്നതിനും കാരണമാകുന്നു വളരുന്ന പ്രായത്തില്‍ കുട്ടികളുടെ വളര്‍ച്ച മുരടിപ്പിയ്ക്കുന്ന ഒന്നാണിത്. വിശപ്പ് കുറയ്ക്കുന്നതാണ് മറ്റൊരു കാര്യം. ഇത് കാരണം കുട്ടികള്‍ ഭക്ഷണം കഴിയ്ക്കുന്നത് കുറയും. ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നതും, വിശപ്പ് കുറയാനുള്ള മറ്റൊരു കാരണമാണ്. ന്യൂഡില്‍സില്‍ അടങ്ങിയിരിയ്ക്കുന്ന ഈയം വൃക്കയുടെ ആരോഗ്യത്തിനും കേടാണ്. നാഡീതകരാറുകള്‍ക്കും സംസാരപ്രശ്നങ്ങള്‍, കേള്‍വിക്കുറവ് എന്നിവയും ഉണ്ടാകും .