ന്യൂഡൽഹി: രാജ്യത്തെ രക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് ഇന്ത്യൻ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രശ്നം. നലിയ വെല്ലുവിളികൾക്കിടയിലും നിങ്ങൾ രാജ്യത്തെ സംരക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. ലഡാക്കിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമ്രാജിത്വ വാദികളുടെ കാലം കഴിഞ്ഞു. വികസനവാദികളുടെ കാലമാണിത്. ഇന്ത്യ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് കുതിക്കുകയാണ്. ജവാന്മാരുടെ കൈയ്യിൽ രാജ്യം സുരക്ഷിതമാണ്. സമാധാനം കൊണ്ടുവരാൻ ധീരതയാണ് ആവശ്യം. ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകത്തിനറിയാം. ഇന്ത്യ സമാധാനത്തിന് വേണ്ടിയാണ് നിലനിൽക്കുന്നത്. സൈനികരുടെ ധൈര്യം മലനിരകളെക്കാൾ ഉയരത്തിസാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ശത്രുക്കളുടെ കുടില ശ്രമങ്ങളൊന്നും വിജയിക്കുകയില്ല. ഭാരത മാതാവിന്റെ സുരക്ഷക്കായി എന്നും സൈനികർക്കൊപ്പം നിൽക്കും. ഇന്ത്യയുടെ എല്ലാ ഭാഗത്തും നിന്നുള്ള സൈനികരാണ് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചത്. രാജ്യഭക്തരുടെ നാടാണ് ലഡാക്ക്. ദുർബലർക്ക് ഒരിക്കലും സമാധാനം കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതു വെല്ലുവിളികളെയും നേരിട്ട് ഇന്ത്യ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.