കാസര്‍കോട്ടെ ലോഡ്ജില്‍ മരിച്ച യു.പി സ്വദേശിയുടെ കോവിഡ് ഫലം നെഗറ്റീവ്
മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരം ബന്ധുക്കളെ അറിയിച്ചതായി പൊലീസ് പറഞ്ഞു.
കാസര്‍കോട്: നഗരത്തിലെ ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടയില്‍ മരണപ്പെട്ട യു.പി. സ്വദേശി ബന്റി (23) യുടെ ശ്രവ പരിശോധന ഫലം കോവിഡ് നെഗറ്റീവ്.
ഇതോടെ സമീപത്തുള്ള വ്യാപാരികളുടെയും പരിസരവാസികളുടേയും ആശങ്ക നീങ്ങി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരം ബന്ധുക്കളെ അറിയിച്ചതായി പൊലീസ് പറഞ്ഞു. കാസര്‍കോട് നഗരത്തിലെ ഒരു ലോഡ്ജില്‍ കഴിയവേയാണ് ബന്റിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും ദിവസം മുമ്പാണ് ബില്‍ഡിംഗ് തൊഴിലാളിയായ ബന്റി മറ്റു രണ്ടുപേര്‍ക്കൊപ്പം കാസര്‍കോട്ടെത്തിയത്. ക്വാറന്റൈനില്‍ കഴിയവേ മരണപ്പെട്ടത് ഏറെ ആശങ്കക്ക് വഴിവെച്ചിരുന്നു. എന്നാല്‍ പരിശോധനാഫലം വന്നതോടെ ആശങ്ക നീങ്ങുകയായിരുന്നു.