കാസർകോട്ട് കോവിഡ് ആശങ്ക ഇരട്ടിക്കുന്നു ;നേരിടാൻ സർവ്വസജ്ജമായി ജില്ലാ ഭരണകൂടം .ദുബായില്‍ നെഗറ്റീവായ ശേഷം നാട്ടിലെത്തിയ മേല്‍പ്പറമ്പ് സ്വദേശിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു .
കാസര്‍കോട്: ഗള്‍ഫില്‍വെച്ച് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് സുഖം പ്രാപിച്ച് നാട്ടിലെത്തുകയും ചെയ്ത മേല്‍പ്പറമ്പ് സ്വദേശിക്ക് വീണ്ടും കോവിഡ്. നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ സ്രവം പരിശോധനക്ക് അയച്ചപ്പോഴാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അബുദാബിയില്‍ ജ്യേഷ്ഠ സഹോദരനോടൊപ്പം ബിസിനസ് നടത്തുന്ന 35കാരനായ യുവാവ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് അവിടെ വെച്ച് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ക്വാറന്റൈന് പൂര്‍ത്തിയാക്കിയ ശേഷം ദുബായില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയി. ജ്യേഷ്ഠ സഹോദരനും കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് രണ്ടുപേരും കഴിഞ്ഞമാസം 20 ന് കോഴിക്കോട് വഴി നാട്ടിലെത്തിയത്. എന്നാല്‍ വീട്ടില്‍ പ്രായമായ ഉപ്പ ഉള്ളതിനാല്‍ വീട്ടില്‍ ചെല്ലാതെ കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ക്വാറന്റൈന് കാലാവധി കഴിയാറായതോടെ രണ്ടുപേരും പരിശോധനക്ക് വിധേയരാവുകയും അനുജന് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.