തിരുവനന്തപുരം:നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടെത്താവുന്ന സെമി-ഹൈസ്പീഡ് റെയില്‍ പാതയ്ക്കായി കുടിയൊഴിപ്പിക്കുന്ന 20,000വീടുകളില്‍ 2000എണ്ണം ഉയര്‍ത്തി മറ്റൊരിടത്ത് സ്ഥാപിക്കും. പാരീസില്‍ ഈ സാങ്കേതികവിദ്യയുണ്ട്. ഇരുപത് വര്‍ഷം ഗ്യാരന്റിയും വന്‍തുകയുടെ ഇന്‍ഷ്വറന്‍സും നല്‍കിയാവും വീടുകള്‍ മാറ്രിവയ്ക്കുക. റെയില്‍വേ വികസനകോര്പറേഷന് ഉടന്‍ അന്താരാഷ്ട്ര ടെന്‍ഡര്‍ വിളിക്കും;തെക്കന്‍ജില്ലകളിലാണ് കൂടുതല്‍ വീടുകള്‍ പൊക്കിമാറ്റുക ഏറ്റെടുക്കുന്ന 1198ഹെക്ടര്‍ ഭൂമിയിലെ വീടുകള്‍ക്ക് മുഴുവന്‍ വിലയും 100ശതമാനം ആശ്വാസസഹായവും നല്‍കുന്നുണ്ട്. അതായത് 40ലക്ഷത്തിന്റെ വീടിന് 80ലക്ഷം നഷ്ടപരിഹാരം ലഭിക്കും.സര്‍ക്കാരിനെ സംബന്ധിച്ച് ഉയര്ത്തിമാറ്രി മറ്റൊരിടത്ത് സ്ഥാപിക്കുന്നതാണ് ലാഭകരം. ആലപ്പുഴ, കൊച്ചി,കായംകുളം, മലപ്പുറം,കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ ജാക്ക് ഉപയോഗിച്ച് അടിസ്ഥാനം ഉയര്‍ത്തി ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ സാങ്കേതികവിദ്യയില്‍ ഒരുവീട് ഉയര്‍ത്താന്‍ മൂന്നുമാസമെടുക്കും. അതിനാലാണ് വിദേശകമ്ബനിയെ തേടുന്നത്.;ഉയര്‍ത്തിമാറ്റുന്ന വീടുകള്‍:30ലക്ഷത്തിനുമേല്‍ വിലയുള്ള പുതിയതും ഉറപ്പുമുള്ള വീടുകള്‍ ഉടമയ്ക്ക് ഏറ്റെടുത്തതിന്റെ ബാക്കിയായോ അതിനടുത്തായോ സ്ഥലം ഉണ്ടായിരിക്കണം.;വീട് നീക്കം ഇങ്ങനെന്യൂമാറ്റിക് ജാക്ക് ഉപയോഗിച്ച് ഉയര്‍ത്തിയശേഷം റോളറുപയോഗിച്ച് അടിത്തറയോടെ ഉരുട്ടുംമരടിലെ ഫ്ലാറ്രുകള് പൊളിക്കാന്‍ ഉപയോഗിച്ചതുപോലുള്ള കമ്ബ്യൂട്ടര്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കും വീടുകളില്‍ തൊടാതെt;ടണല്‍ 22 കി.മീ;കട്ട് ആന്‍ഡ് കവര്‍ ബോക്സ് രീതിയില്‍ വീടുകള്‍ക്കടുത്തായി 20 മീറ്റര്‍വരെ താഴ്ചയില്‍ ടണലുണ്ടാക്കി അതിനുള്ളില്‍ ട്രാക്ക് പണിയും. വീടിപാത 88കി.മീ നെല്‍പ്പാടങ്ങള്‍ നികത്താതെ വയലുകളുള്ള 88കിലോമീറ്ററില്‍ എലിവേറ്റഡ് പാതപണിയും. നഗരങ്ങളിലും പില്ലറുകള്‍ക്ക് മുകളിലാണ് പാത. തൃശൂര്‍ സ്റ്റേഷനും ഇത്തരത്തിലാണ്.സംരക്ഷണ ഭത്തി ചരിഞ്ഞ പ്രദേശത്ത് വീടുകള്‍ക്കും ഭൂമിക്കും സംരക്ഷണ ഭിത്തി കെട്ടും. 20 ശതമാന ന് കോടി റെയില്‍വേ ഭൂമിയ്ക്ക്വീട് ഉയര്ത്തലുംഉറപ്പിക്കലുംഹരിയാനക്കാര് നൂറിലേറെ വീടുകള്‍ കേരളത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.അടിത്തറ അല്‍പ്പം പൊട്ടിച്ചശേഷം ഇരുമ്ബ് ചാനലില്‍ നിരവധി ജാക്ക് ഉറപ്പിക്കും. ഇവ അല്പ്പാല്പ്പം ഉയര്‍ത്തിയാണ് വീടുയര്ത്തുക. ഉയര്‍ത്തിയ ഭാഗത്ത് കോണ്‍ക്രീറ്റ് കട്ടകെട്ടി ബലപ്പെടുത്തും. കോണ്‍ക്രീറ്റ് പമ്ബ്ചെയ്ത് ഉറപ്പിക്കും. വീണ്ടും ഫ്ലോറിംഗ് നടത്തണം. വയറിംഗ്, ജനല്‍, വാതില്‍ ഇവയൊന്നും മാറേണ്ട.ചതുരശ്രയടിക്ക് 250രൂപയാണ് കൂലി. രണ്ടായിരം ചതുരശ്രഅടിയുള്ള വീടിന് 5ലക്ഷംരൂപയാവും. സിമന്റ്, കമ്ബി ചെലവ് പുറമെ.