തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി,വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത് ,പുതിയതായി ജില്ലാ അതിര്‍ത്തികള്‍ അടച്ചിടില്ല- ജില്ലാ കളക്ടര്‍
കാസർകോട് :പുതിയതായി ജില്ലയുടെ അതിര്‍ത്തികള്‍ ജില്ലാ ഭരണകൂടം അടച്ചിടുന്നുവെന്ന രീതിയില്‍ തെറ്റായ പ്രചരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പുതിയതായി അതിര്‍ത്തികള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തിരുമാനവും ജില്ലാ ഭരണകൂടം എടുത്തിട്ടില്ലെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുമ്പ് അടച്ചിട്ട അതിര്‍ത്തികള്‍ തുടര്‍ന്നും അടഞ്ഞ് തന്നെ കിടക്കും. അതിനു പുറമെ പുതിയതായി അതിര്‍ത്തികള്‍ അടച്ചിട്ടിട്ടില്ല. അത്തരത്തില്‍ ഒരു തിരുമാനവും ജില്ലാ ഭരണകൂടവും സ്വീകരിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജൂണ്‍ 30 ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ചെങ്കള പഞ്ചായത്ത് സ്വദേശി അടച്ചിട്ട അതിര്‍ത്തി വഴിയാണ് ജില്ലയിലേക്ക് എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. അനധികൃതമായി അടച്ചിട്ട അതിര്‍ത്തികളിലൂടെ ആളുകള്‍ ജില്ലയിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ എല്ലാ ചെക്ക് പോസ്റ്റുകളിലും പോലീസ്, ആരോഗ്യ വകുപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി
കോവിഡ് പ്രതിരോധ പ്രവര്‍്ത്തനങ്ങള്‍ ജില്ലയില്‍ കാര്യക്ഷമമായി നടക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.