കാസർകോട്ട് പരീശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല, ആളുകള്‍ കൂട്ടം കൂടുന്നതിനുമുള്ള വിലക്ക് തുടരും
കാസർകോട് :ഒരു തരത്തിലുള്ള പരിശീലന കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കുവാന്‍ നിലവില്‍ പാടില്ലത്തതിനാല്‍ യൂണിവേഴ്സിറ്റി പരീക്ഷയുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കുന്നതിന് കമ്പ്യൂട്ടര്‍ സെന്റര്‍ തുറന്നുപ്രവര്‍ത്തിക്കുവാനുള്ള അപേക്ഷ അനുവദിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു .
മണ്‍സൂണുമായി ബന്ധപ്പെട്ട അധിക ചുമതലകളുള്ളതിനാല്‍ അണുനശീകരണം നടത്തുന്ന പ്രവര്‍ത്തനത്തില്‍ നിന്ന് ഫയര്‍ ആന്റ് റെസ്ക്യൂ വകുപ്പിനെ ഒഴിവാക്കും മോട്ടോര്‍ വാഹന വകുപ്പ് നിലവില്‍ ചെയ്തുവരുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും.എല്ലാ ഗ്രാമപഞ്ചായത്തുകളിലും അണുനശീകരണം നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പമ്പ് വാങ്ങുന്നതിനുള്ള പ്രൊപോസല്‍ ഡി.ഡി.പി അടിയന്തിരമായി തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. മുനിസിപ്പാലിറ്റികള്‍ സ്വന്തം ഫണ്ട് ഉപയോഗിച്ച് പമ്പ് വാങ്ങണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ടാംഘട്ട അണ്‍ലോക്ക് നിര്‍ദേശ പ്രകാരം വിവിധ സമ്മേളനങ്ങള്‍ക്കും ആളുകള്‍ കൂട്ടം കൂടുന്നതിനുമുള്ള വിലക്ക് ജില്ലയില്‍ തുടരും