കോവിഡ് പ്രതിരോധം , ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് പ്രതികളെ പാര്‍പ്പിക്കുന്നതിന് പടന്നക്കാട് വെയര്‍ഹൗസ് ഗോഡൗണ്‍ ഏറ്റെടുക്കും
കാസർകോട്:പോലീസ് പിടികൂടിയ പ്രതികളെ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി പരിശോധനാ ഫലം വരുന്നതുവരെ പാര്‍പ്പിക്കുന്നതിന് പടന്നക്കാട്ടെ വെയര്‍ഹൗസ് ഗോഡൗണ്‍ ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു. ഗോഡൗണ്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനാ നടത്തുന്നതിന് സബ്കളക്ടറെയും കാഞ്ഞങ്ങാട് ഡി വൈ എസ് പിയെയും ചുമതലപ്പെടുത്തി. ജയില്‍ വകുപ്പ് കോവിഡ് പരിശോധനാ ഫലം വരുന്നതുവരെ പ്രതികളെ താമസിപ്പിച്ചിരുന്നത് പൂടങ്കല്ല് ആശുപത്രിയിലാണ്. ഈ ആശുപത്രിയെ ഇതില്‍ നിന്നും ഒഴിവാക്കും.