റെയില്‍വേയെ സ്വകാര്യവത്കരിക്കാനുളള നീക്കം; ജനങ്ങള്‍ മറുപടി പറയുമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ നീക്കം രാജ്യത്തെ ജനങ്ങള്‍ പൊറുക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
റെയില്‍വേ സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യപടിയായി പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസിനായി കേന്ദ്രം സ്വകാര്യ കമ്ബനികളെ ക്ഷണിച്ചിരുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം സ്വകാര്യ കമ്ബനികള്‍ക്ക് 35 വര്‍ഷം ട്രെയിന്‍ സര്‍വീസ് നടപ്പാക്കാന്‍ സാധിക്കും.