തിരുവനന്തപുരം: ജോസ് കെ.മാണി പക്ഷത്തെ എല്‍.ഡി.എഫിലെടുക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോസിന്റേത് ജന്മനാട്ടില് പരാജയപ്പെട്ട പാര്‍ട്ടിയാണ്. കേരള കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ യു.ഡി.എഫിന്റേതാണ്. അവരുടെ ശക്തി പാലാ ഉപതെരഞ്ഞെടുപ്പില്‍ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ച സംഭവം വഴിതിരിച്ചുവിടാന്‍ ശ്രമം; ദൃക്സാക്ഷികളായി പൊലീസ് അവതരിപ്പിച്ചത് മൂന്ന് രാഷ്ട്രീയ ഹിന്ദു സേനാ പ്രവര്‍ത്തകരെ
ക്ലാസില്‍ നിന്ന് പുറത്താക്കി, സ്കൂളില്‍ നിന്ന് വിട്ടതുമില്ല എന്ന അവസ്ഥയിലാണ് ജോസെന്നും കാനം പരിഹസിച്ചു. നിര്‍ബന്ധിത ടി.സിയുമായി ആരും എല്‍.ഡി.എഫിലേക്ക് വരേണ്ടതില്ല.
മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ലെന്നും അഴിമതിയില്‍ മരണത്തിന് മുന്‍പും പിന്‍പും എന്ന നിലപാടില്ലെന്നും ബാര്‍ കോഴ ചൂണ്ടിക്കാണിച്ച് കാനം പറഞ്ഞു.
സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ; സഞ്ജയ് ലീല ബന്‍സാലിയെ ചോദ്യം ചെയ്യും
‘അഴിമതിയ്ക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ല. എല്‍.ഡി.എഫിന് ഇത് നല്ലകാലമാണ്. മുന്നണിയ്ക്ക് ക്ഷീണമുണ്ടെങ്കിലേ ബോണ്‍വീറ്റ കഴിക്കേണ്ടതുള്ളൂ’, കാനം കൂട്ടിച്ചേര്‍ത്തു
കെ.എം മാണി മുന്നണിയിലേക്ക് വരുന്നതിനെ സി.പി.ഐ എതിര്‍ത്തിരുന്നുവെന്നും ആ നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.