പൗരന്മാരുടെ ഡാറ്റ സംരക്ഷിക്കാനാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്: രവിശങ്കര്‍ പ്രസാദ്
ന്യൂദല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് പൗരന്മാരുടെ ഡാറ്റകള്‍ സംരക്ഷിക്കാനാണെന്ന് നിയമമന്ത്രി രവിശങ്കര്‍പ്രസാദ്. ബംഗാളിലെ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ജനപ്രിയ ആപ്പുകളായ ടിക് ടോക്, ഹലോ ന്നിവയും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.
ഷെയര്‍ ഇറ്റ്, യുസി ബ്രൌസര്‍, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.
അതേസമയം ഇന്ത്യയില്‍ നിരോധിച്ച 59 ചൈനീസ് ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കി. കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ഉത്തരവിനൊപ്പം നില്‍ക്കുകയാണ് ഗൂഗിളെന്ന് അറിയിച്ചു.
ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ആപ്പ് ഡെവലപ്പേഴ്സിനെ അറിയിക്കുമെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു.