ലോക്ഡൌണ് കാലത്ത് വൈദ്യുതി ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്പര്യ ഹരജി ഹൈക്കോടതി തള്ളി. കോവിഡ് മൂലം ഉണ്ടായ ക്രമീകരണങ്ങളാണെന്ന് അധിക ബില്ലിന് കാരണമായതെന്ന് കെ.എസ്.ഇ.ബിയുടെ വാദം കോടതി അംഗീകരിച്ചു. ഉപഭോക്താക്കളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലന്ന് കെ.എസ്. ഇ.ബി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നല്‍കിയത്. ലോക്ക് ഡൗണ്‍ മൂലം മീറ്റര്‍ റീഡിംഗ് ഇടുക്കാന് കഴിഞ്ഞില്ലന്നും മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ്…