ആര്.എസ്.എസിന്റെ ബി.ജെ.പി എന്നതുപോലെ ജമാഅത്തെ ഇസ്ലാമിയുടെ മുസ്ലിം ലീഗ് എന്നായി മാറാന്‍ ഇനി എത്ര കാലം?: മുഹമ്മദ് റിയാസ്
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസ്. കഴിഞ്ഞ വര്‍ഷം അദൃശ്യ കക്ഷികളെപ്പോലെ പ്രവര്‍ത്തിച്ചവര്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ദൃശ്യകക്ഷികളാകുകയാണെന്ന് റിയാസ് പറഞ്ഞു.
‘ബി.ജെ.പിയെ പരിപൂര്‍ണമായി ആര്.എസ്.എസ് നിയന്ത്രിക്കുന്നതു പോലെ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ നിയന്ത്രണം ഭാവിയില്‍ ജമാഅത്തെ ഇസ്ലാമിയുടെ കൈകളിലേക്ക് എത്തുവാന്‍ ഈ കൂട്ടുകെട്ട് കാരണമായി മാറും. ഹിന്ദു രാഷ്ട്രം ലക്ഷ്യമാക്കുന്ന ആര്.എസ്.എസിന്റെ ബി.ജെ.പി എന്നതുപോലെ പോലെ ഇസ്ലാമികരാഷ്ട്രം ലക്ഷ്യമാക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് എന്നതിലേക്ക് ഇനി എത്ര കാലം?’, റിയാസ് ചോദിക്കുന്നു.
നേരത്തെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി കക്ഷികളുമായി സഹകരിക്കുന്നത് പരിഗണിക്കുമെന്ന് മുസ്ലിം ലീഗ് പരസ്യമായി നിലപാടെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന് വെല്‍ഫയര്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയതിരുന്നു.
മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ആര്‍എസ്എസിന്റെ ബിജെപി എന്നതുപോലെ ജമാഅത്തെ ഇസ്ലാമിയുടെ മുസ്ലിംലീഗ്
എന്നായി മാറാന്‍ ഇനി എത്ര കാലം ?
ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫില്‍ അദൃശ്യ കക്ഷികളെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് 2019 ഡിസംബറില്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതാ മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ അദൃശ്യകക്ഷികള്‍ ദൃശ്യകക്ഷികളായി യുഡിഎഫിലേക്ക് വരുമെന്ന സൂചനകള്‍ ചില മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവനകളിലൂടെ വന്നു കഴിഞ്ഞു.
മതനിരപേക്ഷ മനസ്സുകള്‍ക്ക് ഒരിക്കലും യോജിക്കാനാകാത്ത ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ പ്രസ്ഥാനങ്ങളുമായുള്ള കൂട്ടുകെട്ടിനെതിരെ യുഡിഎഫില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള ശബ്ദം കേവലം യുഡിഎഫിനകത്തുള്ള പ്രശ്നം മാത്രമല്ല, കേരളത്തിന്റെ മത സാമുദായിക ഐക്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്നം കൂടിയാണ്.അതുകൊണ്ടുതന്നെ ഈ അവിശുദ്ധ സഖ്യത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
ബിജെപിയെ പരിപൂര്‍ണമായി ആര്‍എസ്എസ് നിയന്ത്രിക്കുന്നതു പോലെ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ നിയന്ത്രണം ഭാവിയില്‍ ജമാഅത്തെ ഇസ്ലാമിയുടെ കൈകളിലേക്ക് എത്തുവാന്‍ ഈ കൂട്ടുകെട്ട് കാരണമായി മാറും.ഹിന്ദു രാഷ്ട്രം ലക്ഷ്യമാക്കുന്ന ആര്‍എസ്എസിന്റെ ബിജെപി എന്നതുപോലെ പോലെ ഇസ്ലാമികരാഷ്ട്രം ലക്ഷ്യമാക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് എന്നതിലേക്ക് ഇനി എത്ര കാലം?