തിരുവനന്തപുരം: റോഡില്‍ തുപ്പിയത് ചോദ്യം ചെയ്ത നഴ്സിനെയും സഹപ്രവര്‍ത്തകയെയും യുവതി അസഭ്യം പറഞ്ഞതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പൂജപ്പുര ജംഗ്ഷനിലായിരുന്നു സംഭവം. എയര്‍പോര്‍ട്ടില്‍ നിന്നു വെള്ളറടയിലേക്ക് വന്ന ടാക്സിയില്‍ യാത്ര ചെയ്തിരുന്ന യുവതിയാണ് ഗ്ലാസ് താഴ്ത്തി റോഡില്‍ നിരവധി തവണ തുപ്പിയത്.ഇവര്‍ പി.പി.ഇ കിറ്റടക്കം ധരിച്ചിരുന്നതായും നഴ്സ് വിദ്യ പറഞ്ഞു. ഹൈദരാബാദില്‍ നിന്നു തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ ഇവര്‍ ഹോം ക്വാറന്റെെനില്‍ കഴിയാന്‍ പോകുമ്ബോഴായിരുന്നു സംഭവം. തുടര്‍ന്ന് കാറിന് പിന്നാലെയെത്തി ഇത്തരത്തില്‍ ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞതോടെ ഇവര്‍ റോഡിലല്ലാതെ വേറെ എവിടെ തുപ്പുമെന്ന്ചോദിച്ച് തങ്ങളോട് കയര്‍ത്തു.വീണ്ടും അപമര്യാദയായി സംസാരിച്ചെന്നും കാലടി സ്വദേശിനിയായ വിദ്യ സുരേന്ദ്രനും പൂജപ്പുര സ്വദേശിനിയായ അമിത ടിറ്റോയും പറഞ്ഞു. ഉത്തരവാദിത്വമില്ലാതെ പെരുമാറിയതാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്നും സംഭവത്തില്‍ പൂജപ്പുര സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും പൂജപ്പുരയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികള്‍ പറഞ്ഞു.