ഡല്‍ഹി : ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പന്തളം കുംഭകാട് തെക്കേതില്‍ തങ്കച്ചന് മത്തായി (65) ആണ് ഇന്നലെ അര്‍ദ്ധരാത്രി മരിച്ചത്. ഡല്‍ഹിയില്‍ ഹസ്താലില് ആയിരുന്നു താമസം.
രോഹിണി ഭഗവതി ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി കോവിഡ് ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവായ ഭാര്യ വീട്ടില്‍ ഐസൊലേഷനിലാണ്.
പൊന്നമ്മ മത്തായിയാണ് ഭാര്യ. രണ്ട് മക്കള്‍. പ്രിന്‍സി ബെന്നി, റിന്‍സി ബാബാഷ്. സംസ്ക്കാരം ഇന്ന് 2.30 ന് മംഗോള്‍ പുരിയില്‍.