തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി ~ഒരു കോടി രൂപ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയെന്ന വ്യാജ പ്രചാരണം നടത്തിയ ശശിതരൂര്‍ എംപി മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ്. സുരേഷ് ആവശ്യപ്പെട്ടു.
2020 ഏപ്രില്‍ 17ന് ട്വിറ്റര്‍ സന്ദേശം മുഖാന്തിരമാണ് ശശി തരൂര്‍ ശ്രീചിത്രയ്ക്കായി ഒരു കോടി രൂപ നല്‍കിയതായി പ്രചരിപ്പിച്ചത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയില്‍ ഇത്തരമൊരു സഹായവും ശശിതരൂരില്‍ നിന്ന് കിട്ടിയിട്ടില്ലെന്ന് തെളിഞ്ഞു. ശ്രീചിത്രയിലെ വിവരാവകാശ ഓഫീസറായ ഡോ എ. മായാ നന്ദകുമാര്‍ നല്കിയ മറുപടിയില്‍ 2020 മെയ് 24 വരെ എംപി ഫണ്ടില്‍ നിന്ന് ഒരു സഹായവും ഇന്‍സ്റ്റിറ്റ്യൂട്ടിന് കിട്ടിയിട്ടില്ല.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രീചിത്ര നടത്തിയെന്ന് ഡയറക്ടര്‍ അവകാശപ്പെട്ട പല കണ്ടുപിടിത്തങ്ങളും വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ സമഗ്ര അന്വേഷണം നടത്തണം. ഈ സാഹചര്യത്തില്‍ ശ്രീചിത്രയിലെ അധികാരികളുമായി ശശി തരൂര്‍ ഗൂഢാലോചന നടത്തിയതായി സംശയമുണ്ട്.
ഇല്ലാത്ത സാമ്ബത്തിക സഹായം ഉപയോഗിച്ച് കണ്ടുപിടുത്തം നടത്തിയെന്ന് പ്രചരിപ്പിച്ചതില്‍ ദുരൂഹതയുണ്ട്. ഇക്കാര്യത്തെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു.