കാസര്‍കോട് : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിരം മാസ്കുകള്‍ വിതരണം ചെയ്തു. ആരോഗ്യമേഖലയിലെ ശുചീകരണ തൊഴിലാളികള്‍, പൊലീസുകാര്‍, ഓട്ടോ തൊഴിലാളികള്‍, കെ.എസ്.ആര്.ടി.സി. ബസ് ജീവനക്കാര്‍, കളക്ടറേറ്റ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് മാസ്ക് വിതരണം ചെയ്യുന്നത്. കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ മിഷന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. രാമന് സ്വാതിവാമന്‍ ഏറ്റുവാങ്ങി. തിയേറ്ററിക്സ് സൊസൈറ്റി സെക്രട്ടറി ടി.എ. ഷാഫി, ട്രഷറര്‍ ടി.വി. ഗംഗാധരന്, ജി.ബി. വത്സന്, ഉമേഷ് എം. സാലിയന്‍, കെ.എസ്. ഗോപാലകൃഷ്ണന്, പ്രഭാകരന്, ഡോ. അശ്വിനി, ദിലീപ് ചിലങ്ക, അനന്തകൃഷ്ണന്, ഷഹ്സമാന്‍ തൊട്ടാന്‍, ഹുസൂര്‍ ശിരസ്താദാര്‍ മുരളീധരന് ഖാലിദ് ക്ലാപ് ഔട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.