മഞ്ചേശ്വരം:മഞ്ചേശ്വരം താലൂക്കിൽപെട്ട മംഗൽപാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഓഫീസിലെ കാബിനിൽ കയറി തല്ലി പരിക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ട് ഓഫീസ് സമയം തീരുന്നതിന് തൊട്ടുമുമ്പാണ് സംഭവം.
സെക്രെട്ടറിയും കണ്ണൂർ സ്വദേശിയുമായ ഷിഹാബിനെയാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമായ ബി.എം.മുസ്തഫ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.അടിയേറ്റ് മുഖമാകെ വീർത്ത് കരുവാളിച്ച ശിഹാബുദ്ദീൻ ഇന്നല വൈകിട്ട് സ്ഥലത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പോലീസ് ആശുപത്രിയിലെത്തി സെക്രട്ടറിയുടെ മൊഴിയെടുത്തു ജാമ്യമില്ലാ വകുപ്പിട്ട് കേസ് രെജിസ്റ്റർ ചെയ്തു.
ഭരണസമിതിയുടെ അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാണ് സെക്രെട്ടറിക്കെതിരെ അക്രമം ആവർത്തിക്കുന്നത്.ഭരണ പാർട്ടിയിലെ ചിലരിൽ നിന്ന് ഇദ്ദേഹത്തിന് വധഭീഷണിയുണ്ടെന്ന് നാട്ടുകാർ ബി.എൻസിയോട് പറഞ്ഞു.നിർമാണം പൂർത്തിയാക്കി തുക കൈപ്പറ്റിയ പ്രവൃത്തിക്ക് വീണ്ടും തുകയനുവദിക്കു ന്നതിനുള്ള ഫയലിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചതിനാണ് ഇന്നലെ മുസ്തഫ സെക്രെട്ടറിയെ മർദിച്ചത്.ഇദ്ദേഹത്തെ മാറ്റാൻ ഭരണസമിതി ദിവസങ്ങൾക്ക് മുമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
അഴിമതിയിൽ കാസർകോട് നഗരസഭക്കൊപ്പം മത്സരിക്കുന്ന മംഗൽപാടി ഭരണസമിതിക്കെതിരെ നിരവധി വിജിലൻസ് കേസുകൾ നിലവിലുണ്ട്.അഴിമതിക്കെതിരെ ഇവിടെ പ്രതിപക്ഷം നിരന്തര പ്രക്ഷോഭത്തിലാണ്.മുഖ്യമന്ത്രിക്കും വിജിലന്‍സിലും പഞ്ചായത്ത് വകുപ്പിലും അഴിമതിക്കെതിരെപരാതി നൽകിയതായി പ്രദേശത്തെ സി.പി.എംനേതാക്കളും പറഞ്ഞു.