കാസർകോട്:കാസർകോട്ടെ ലോഡ്ജിൽ ക്വാറണ്ടൈനിൽപ്രവേശിപ്പിക്കപ്പെട്ട യു .പി.സ്വദേശിയായ യുവാവ് മരിച്ചു.റാം ബിലാലിന്റെ മകൻ ബൻസിലാൽ എന്ന 24 വയസുകാരനാണ് മരിച്ചതെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോടാത്തിന് ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.കോവിഡ് ആശങ്ക ദൂരീകരിക്കാൻ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.