കാഞ്ഞങ്ങാട്: എംഎൽഏ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിന്റെ ഇരയായ വീട്ടമ്മയുടെ ശബ്ദസന്ദേശം നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നു.ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച തയ്യൽത്തൊഴിലാളിയായ വീട്ടമ്മയുടെ ശബ്ദമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മാതാവിന്റെ കുടുംബ സ്വത്തിൽ നിന്നും ഭാഗം വെച്ച് കിട്ടിയ 4 ലക്ഷം രൂപയും, തയ്യൽപ്പണിയെടുത്ത് സ്വരൂപിച്ച തുകയും പലതവണയായി ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചിരുന്നതായി വീട്ടമ്മ പറയുകയാണ്.നിക്ഷേപത്തുക തിരികെ കിട്ടാനായി പലതവണ ടി.കെ പൂക്കോയ തങ്ങളുടെ ചന്തേര വീട്ടിലെത്തിയ ഇവർക്ക് പണം ഉടൻ തരാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.
മകളുടെ കല്ല്യാണത്തിന് നീക്കിവെച്ച തുകയാണ് സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ ഫാഷൻ ഗോൾഡ് സ്ഥാപനത്തിൽ നിക്ഷേപിച്ചത്. സ്ഥാപനം പൂട്ടിയതോടെ ഇവരുടെ പണം നഷ്ടമാകുകയും, മകളുടെ കല്ല്യാണം മുടങ്ങുകയും ചെയ്തതായി വീട്ടമ്മ കരഞ്ഞുകൊണ്ട് പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു. എന്നാൽ ഈ ശബ്ദത്തിന്ന് പിന്നിൽ സംഘപരിവാരും സി പി ഐ എം ആണെന്നും ഫാഷൻ ഗോൾഡിൽ തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താല്പര്യമാണെന്നും പറഞ്ഞാണ് ലീഗ് പ്രവർത്തകരുടെ നവമാധ്യമ പ്രതിരോധം
ഇത്തരത്തിൽ നൂറുകണക്കിന് വീട്ടമ്മമാരെ എം.സി ഖമറുദ്ദീൻ എംഎൽഏയും ടി.കെ പൂക്കോയ തങ്ങളും കച്ചവട പങ്കാളികളായ ഫാഷൻ ഗോൾഡ് ജ്വല്ലറി സ്ഥാപനം വഞ്ചിച്ചതയാണ് ആരോപണം ഉയരുന്നത് .ആയിരത്തോളം വരുന്ന ജ്വല്ലറി നിക്ഷേപകരിൽ പ്രവാസികളാണ് ഭൂരിഭാഗവും.
നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറി സ്ഥാപനങ്ങൾ മുഴുവനും പൂട്ടിയതോടെ തങ്ങളുടെ സമ്പാദ്യം നഷ്ടമായവർ പലതവണ ടി.കെ പൂക്കോയ തങ്ങളുടെയും, എം.സി കമറുദ്ദീനെയും നേരിൽക്കണ്ട് പണമാവശ്യപ്പെട്ടെങ്കിലും, ഇരുവരും കൈമലർത്തുകയായിരുന്നു.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പിന് പിന്നാലെയാണ് എം.എൽ.ഏയ്ക്കെതിരെ വഖഫ് ഭൂമി വിവാദവും ഉയർന്നുവന്നത്. തൃക്കരിപ്പൂർ എജ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ കോളേജ് സ്ഥാപിക്കുന്നതിനായി എം.എൽ.ഏ സമ്പന്നരിൽ നിന്ന് സംഭാവനകൾ വാങ്ങിയ പുതിയ ആരോപണവും ഉയർന്നിട്ടുണ്ട്. അതെ സമയം മുസ്ലിം ലീഗുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ലീഗിന്റെ തലയില്‍ കെട്ടിവെക്കാന്‍ സി പി എം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലുമുണ്ടായ ദയനീയ പരാജയത്തിന്റെ ജാള്യത മറക്കാനാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. മുസ്ലിം ലീഗിനെതിരെ അനാവശ്യമായി കുതിരകയറുന്ന സി പി എം. ജില്ലാ സെക്രട്ടറിക്ക് സമനില തെറ്റിയിരിക്കയാണ് അദ്ദേഹം കൂട്ടിചേർത്തു എന്നാൽ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇറക്കിയ പ്രസ്താവനയിൽ വഖഫുമായി ബന്ധപ്പെട്ട ഒരു വിഷയവും തൊട്ടില്ല എന്നത് കൗതുകമായി .