സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോഡ് ഉയരത്തിലേക്ക് കുതിച്ചു. ഇന്ന് ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 4520 രൂപയും പവന് 360 രൂപ വര്‍ദ്ധിച്ച് 36,160 രൂപയുമായി. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്. കഴിഞ്ഞ മാസം 27 ന് രേഖപ്പെടുത്തിയ 35,920 രൂപയാണ് ഇതിന് മുമ്ബ് ഉണ്ടായ ഏറ്റവും ഉയര്‍ന്ന വില.
മൂന്ന് ദിവസം ഈ റക്കോഡ് വിലയില്‍ തുടര്‍ന്ന ശേഷം ജൂണ്‍ 30 ന് വിലനേരിയ തോതില്‍ കുറഞ്ഞ് 35,800 ലേക്ക് എത്തിയിരുന്നു. കഴിഞ്ഞ മാസം സ്വര്‍ണ വില ഏഴ് തവണയാണ് റെക്കോഡ് തകര്‍ത്ത് പുതിയ ഉയരത്തിലെത്തിയത്.
ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വര്‍ണക്കടകള്‍ സജീവമാകുമ്ബോഴാണ് വില വീണ്ടും കുത്തനെ ഉയരുന്നത്. വില ഉയര്‍ന്ന് നില്ക്കുന്നതിനാല് പുതിയ സ്വര്‍ണാഭരണത്തിന്റെ വില്പനയില് കാര്യമായ പുരോഗതിയില്ലെങ്കിലും പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് സ്വര്‍ണാഭരണ വ്യാപാരികള്‍ പറയുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഇതുവരെ പവന് 5520 രൂപയാണ് വര്‍ദ്ധിച്ചത്. ഈ വര്‍ഷം ഇതുവരെ പവന് 7160 രൂപ വര്‍ദ്ധിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതാണ് സംസ്ഥാനത്തും വില വര്‍ദ്ധിയ്ക്കുന്നതിന് കാരണം. ആഗോള വിപണയില്‍ വില ട്രോയ് ഔണ്‍സിന് 1,784.60 ഡോളറിലെത്തി.
കോവിഡ് 19 വ്യാപനം ആഗോള സമ്ബദ് വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതിനാല്‍ ഓഹരി വിപണികളില്‍ മോശം പ്രകടനമാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷവും അപ്രഖ്യാപിത വ്യാപാര യുദ്ധവും ആഗോള നിക്ഷേപകരില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതമായ നിക്ഷേപം എന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് സ്വര്‍ണ വിലയെ പുതിയ റെക്കോഡുകളിലേക്ക് ഉയര്‍ത്തുന്നത്.