സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു, അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയെന്നത് ഇനി 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാർജിൽ യാത്ര ചെയ്യാവുന്ന ദൂരം രണ്ടര കിലോമീറ്റർ ആയി കുറച്ചു. നേരത്ത് എട്ട് രൂപ നിരക്കിൽ അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാമായിരുന്നു. അതായത് അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയെന്നത് ഇനി 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.