ബെയ്ജിങ്: 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെ ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത് ചൈന. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതുമുതല്‍ ചൈനയെ പറ്റിയുള്ള അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാരോപിച്ചാണ് നടപടി.
നിലവില്‍ വി.പി.എന്‍ സെര്‍വര്‍ വഴിമാത്രമേ ഇനിമുതല്‍ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ലഭ്യമാവൂ. അതേസമയം, ഐഫോണിലും ഡെസ്ക്ടോപ്പ് കമ്ബ്യൂട്ടറുകളിലും വി.പി.എന്‍ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്.
ഇന്റര്‍നെറ്റില്‍ വ്യക്തികളുടെ നീക്കങ്ങള്‍ രഹസ്യമാക്കുന്നതിനുള്ള സംവിധാനമാണ് വി.പി.എന്‍ നെറ്റ്വര്‍ക്ക്. ഇന്റര്‍നെറ്റിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ വിവിധ വെബ്സൈറ്റുകള്‍ ഉപയോഗിക്കാന്‍ വി.പി.എന്‍ നെറ്റ്വര്‍ക്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വി.പി.എന്നിനെ തടയാന്‍ സാധിക്കുന്ന തരത്തിലുള്ള ശക്തമായ സാങ്കേതിക വിദ്യയാണ് ചൈന ഉപയോഗിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ സാധിക്കുന്നത്.
വി.പി.എന്‍ നെറ്റ്വര്‍ക്കിനെ പോലും പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലുള്ള സാങ്കേതികവിദ്യ ചൈന വികസിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഐഫോണിലും ഡെസ്ക് ടോപ്പിലും ചൈന ഇന്ത്യയില്‍ നിന്നുള്ള വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത്.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.