ആരോഗ്യഗുണങ്ങൾ ഏറെയുണ്ട് ബേബി കോൺ സൂപ്പിന്. രോഗപ്രതിരോധശേഷിയാണ് ഇതിൽ പ്രഥമ ഗുണം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ബേബികോൺ സൂപ്പ് കഴിക്കുന്നതിലൂടെ മികച്ച പ്രതിരോധശേഷി കൈവരിക്കാം.അമിതവണ്ണം കുറയ്ക്കാനും ശരീരസൗന്ദര്യം നിലനിറുത്താനും ആഗ്രഹിക്കുന്നവർ ബേബി കോൺ സൂപ്പ് ഡയറ്റിൽ ഉൾപ്പെടുത്തുക.ശരീരത്തിലെ അമിത കൊഴുപ്പ് ഉരുക്കി കളഞ്ഞ് ആകാരഭംഗി നല്കാൻ ബേബി കോൺ സൂപ്പ് സഹായിക്കുന്നു.ഹൃദയാരോഗ്യ സംരക്ഷണത്തിനും മികച്ചതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ചാണ് ഹൃദയത്തിന് സംരക്ഷണം തീർക്കുന്നത്.രക്തസമ്മർദ്ദം കുറയ്ക്കാൻ അത്ഭുതകരമായ കഴിവുണ്ട്. പ്രമേഹരോഗികൾക്ക് മികച്ചതാണ് ബേബി കോൺ സൂപ്പ്. ദഹനസംബന്ധമായ അസുഖങ്ങൾ ശമിപ്പിക്കുകയും ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു. ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകളാണ് ദഹനവ്യവസ്ഥയ്ക്ക് ആരോഗ്യം പകരുന്നത്.