കോട്ടയം: കെ.എം മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യു.ഡി.എഫ് എടുത്തതെന്ന് ജോസ്.കെ.മാണി. കര്‍ഷക പെന്ഷന് മുതല്‍ കാരുണ്യ വരെയുള്ള പദ്ധതികള്‍ വരെ നടപ്പാക്കി യു.ഡി.എഫിന് ജനകീയ മുഖം കൊടുത്തത് കെ.എം മാണിയും കേരള കോണ്‍ഗ്രസുമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ ഒരു പദവിക്ക് വേണ്ടി 38 വര്‍ഷമായി ഒപ്പം നിന്ന, മുന്നണിക്ക് രൂപം കൊടുക്കാന്‍ നേതൃത്വം നല്കിയ പാര്‍ട്ടിയെയാണ് പുറത്താക്കിയത്. ഈ തീരുമാനം യു.ഡി.എഫ് നേതൃത്വത്തില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും അദ്ദഹം പറഞ്ഞു.
ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന നുണകള്‍ പി.ജെ ജോസഫ് വീണ്ടും ആവര്‍ത്തിക്കുകയാണ്. ജോസഫ് ഗ്രൂപ്പിന് രാഷ്ട്രീയ അഭയം നല്‍കിയത് കെ.എം മാണിയാണ്. അതു കൊടുത്തതിന് ശേഷം ആ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് കെ.എം മാണിയുടെ മരണത്തിന് ശേഷം അതിനെ തകര്‍ക്കാനാണ് പി.ജെ ജോസഫ് ശ്രമിച്ചത്. ഏല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ യു.ഡി.എഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു.