തിരുവനന്തപുരം: യുഡിഎഫ് ദുര്ബലപ്പെടുമ്ബോള് ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ലെന്നും ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ബാധ്യതയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യുഡിഎഫില്‍ നിന്ന് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.
ആരെങ്കിലും ഓടി വന്ന് മുന്നണിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ ഏറ്റെടുക്കാനാവില്ല. ഇടതുമുന്നണിയിലേക്ക് ആരെങ്കിലും വരുന്നത് എല്ലാ പാര്‍ട്ടികളും കൂടിയാലോചിച്ചാണ്. എല്‍ഡിഎഫ് നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തിലുള്ള മുന്നണിയാണ്. യുഡിഎഫുമായി വളരെയധികം വ്യത്യാസമുണ്ട്. എന്നാൽ ജോസ് വിഭാഗത്തിനെ എൽ ഡി എഫിൽ ഉൾപ്പെടുത്തികളയുമോ എന്നുള്ള ഭയമാണ് കാനത്തിന് ഊണിലും ഉറക്കത്തിലും പ്രസ്താവനകൾ ഇറുക്കുന്നതിന്റെ പൊരുളന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത് ,എൽ ഡി എഫിൽ പുതിയ കക്ഷികൾ വരുന്നതിനോട് സി പി ഐ ക്ക് മുമ്പേ താല്പര്യമില്ല ,പ്രത്യേകിച്ച് കേരള കോൺഗ്രസിനെ പോലുള്ള കക്ഷികൾ വന്നാൽ നിലവിലുള്ള വിലപേശൽ ശേഷി മുന്നണിക്കുള്ളിൽ കുറയുമെന്നും സി പി ഐ ഭയപ്പെടുന്നു അത് കൊണ്ട് തന്നെയാണ് ഒരുമുഴം മുമ്പേയെറിഞ്ഞു കാനം പ്രസ്താവന തുടരുന്നത് .
ആരെങ്കിലും ആരെയെങ്കിലും സഹായിക്കട്ടെയെന്നായിരുന്നു ജോസ് കെ മാണിയെ എന്‍ഡിഎ സ്വാഗതം ചെയ്തതിനോട് കാനത്തിന്റെ പ്രതികരണം. ജോസ് വിഭാഗത്തെ എവിടെയെങ്കിലും ചേര്‍ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. എല്‍ഡിഎഫില്‍ ഒരു വിഭാഗീയതയും ഉണ്ടായിട്ടില്ല. യുഡിഎഫിലാണ് വിള്ളലുണ്ടായത്. ഇക്കാര്യത്തില്‍ സിപിഐ നേരത്തെ നിലപാടെടുത്തിട്ടുണ്ട്. അതില്‍ മാറ്റമില്ല. എല്‍ഡിഎഫിലും മാറ്റമുണ്ടായിട്ടില്ല. കാത്തിരുന്ന് കാണാമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.