പാറ്റ്ന:കൊറോണ വൈറസ് ബാധിച്ച് നവവരന് മരിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാംദിവസമാണ് യുവാവ് മരിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുഗ്രാമില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലിനോക്കുന്ന മുപ്പതുകാരനാണ് മരണത്തിനു കീഴടങ്ങിയത്. കൊവിഡ് പരിശോധന നടത്താതെയാണ് യുവാവിന്റെ മൃതദേഹം അടക്കിയത്.നവവരന് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഇതിനെത്തുടര്‍ന്നാണ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോധനയ്ക്ക് വിധേയരാക്കിയത്. ആദ്യ പരിശോധനയില്‍ പതിനഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സമ്ബര്‍ക്കപ്പട്ടികയിലുള്ള നൂറോളംപേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിലാണ് എണ്‍പതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കരിച്ചു.