ബീജിംഗ്: കൊവിഡിന് പിന്നാലെ ചൈനയിൽ പുതിയതരം വൈറസിനെ കണ്ടെത്തി. പന്നികളിലാണ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത്, എങ്കിലും അത് മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യതയുണ്ടെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നു. നിലവിൽ ഇത് മനുഷ്യരിലേക്ക് പകർന്നിട്ടില്ല.അങ്ങനെ സംഭവിച്ചാൽ വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ വ്യാപിക്കുന്നതിനും, അതുവഴി ആഗോളതലത്തിൽ തന്നെ പടർന്നേക്കാമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുനിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യത നിലനിൽക്കുന്നതിനാൽ നിരന്തര നിരീക്ഷണം ആവശ്യമാണെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. പന്നിപ്പനിക്ക് സമാനമാണെങ്കിലും. വൈറസിന് ചില രൂപമാറ്റങ്ങളുണ്ട്.അപകടകരമായ ജനിതക ഘടനയാണ് പുതിയ വൈറസിന്റേത്. നിലവിലുള്ള ഒരു വാക്സിനും ഇതിനെ നേരിടാൻ സാധിച്ചേക്കില്ല.എച്ച്1 എൻ1 ജനിതകത്തിൽ നിന്ന് വന്ന പുതിയ വൈറസിന് ‘G4 EA H1N1’ എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്.പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും, ഫാമുകളിലെ തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടികൾ കൈക്കൊള്ളണമെന്ന് യു.എസ് ഗവേഷണ ജേർണലായ പ്രൊസീഡിംഗ്സ് ഒഫ് നാഷണൽ അക്കാദമി ഒഫ് സയൻസസ് ജേണലിൽ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.