തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പൻ (76)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. മുംബയിൽ നിന്നാണ് തങ്കപ്പൻ നാട്ടിൽ എത്തിയത്. കടുത്ത പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തിന് ശ്വാസംമുട്ടലിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.ആശുപത്രിയിൽ എത്തിച്ച് ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ശേഷം ഇന്നലെയാണ് സ്രവപരിശോധനാ ഫലം ലഭിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുംബയിൽ നിന്ന് നാട്ടിലെത്തുമ്പോൾ തന്നെ ഇദ്ദേഹം രോഗബാധിതനായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ വലിയ വെല്ലുവിളിയല്ലെന്നും മന്ത്രി പറഞ്ഞു.