ചെന്നൈ: ചിക്കന്‍ ബിരിയാണി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു. തമിഴ്നാട്ടിലെ മഹാബലിപുരത്തുള്ള ഗ്രാമത്തില്‍ താമസിക്കുന്ന സൗമ്യയാണ് (28) ജീവനൊടുക്കിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൗമ്യ മരണത്തിന് കീഴടങ്ങിയത്.
ഗ്രാമത്തില്‍ പുതുതായി തുടങ്ങിയ ഹോട്ടലില്‍ ഒരു ബിരിയാണി വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യമാണെന്ന് അറിഞ്ഞാണ് ബിരിയാണി വേണമെന്ന് സൗമ്യ ഭര്‍ത്താവായ മനോഹരനോട് ആവശ്യപ്പെട്ടത്. ചിക്കന്‍ ബിരിയാണി വാങ്ങി നല്‍കണമെന്നാണ് സൗമ്യ പറഞ്ഞതെങ്കിലും മനോഹരന് ഹോട്ടലിലെത്തിയപ്പോള്‍ ചിക്കന്‍ ബിരിയാണി തീര്‍ന്നിരുന്നു. തുടര്‍ന്ന് ബിരിയാണിക്ക് സമാനമായ കുഷ്ക്കയാണ് മനോഹരന് വാങ്ങിയത്. എന്നാല്‍ ബിരിയാണിക്ക് പകരം വാങ്ങിയ കുഷ്ക കഴിക്കാന്‍ സൗമ്യ തയ്യാറായില്ല.
ബിരിയാണി കിട്ടാത്തതിനാല്‍ ഭാര്യ വഴക്കടിച്ചതോടെ കുഷ്ക അയല്‍വാസിക്ക് കൊടുത്ത ശേഷം മനോഹരന് പുറത്തേക്ക് പോയി. ഇതിനുശേഷമാണ് വീടിന്റെ ടെറസില്‍ കയറിയ സൗമ്യ സ്വയം തീകൊളുത്തിയത്. ഇതുകണ്ട് അയല്‍ക്കാര്‍ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി. തുടര്‍ന്ന് ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ സൗമ്യയെ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്ടര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൗമ്യ മനോഹരന് ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്.