ഷംന കാസിമിനെ പരിചയപ്പെടുത്തി കൊടുക്കുമോ എന്ന് ചോദിച്ചാണ് ഇപ്പോള്‍ അറസ്റ്റിലായ സംഘം തന്നെ ഫോണില്‍ ബന്ധപ്പെട്ടതെന്ന് നടന് ധര്മ്മജന്. ഷംന കാസിം ബ്ലാക്മെയില്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിളിച്ച് വരുത്തിതിന് പിന്നാലെ മാധ്യമങ്ങളോടായിരുന്നു ധര്മ്മജന് ഇക്കാര്യം അറിയിച്ചത്.
ഷംന കാസിമുമായിട്ട് പരിചയപ്പെടുത്താമോ എന്നായിരുന്നു ചോദ്യം. സ്വര്‍ണക്കടത്തിന് സഹായിക്കാമോ എന്ന തരത്തില്‍ സംസാരിച്ചിട്ടില്ല. ലോക്ക് ഡാണ് സമയത്താണ് വിളിച്ചത്. അഷ്കര്‍ അലി എന്നൊരാളാണ് വിളിച്ചത്. ഇവിടെ വന്നപ്പോഴാണ് ഇതേ പേരിലുള്ള ഇവരുടെ കൂട്ടത്തിലുള്ള ഒരാളാണ് വിളിച്ചതെന്ന് അറിയുന്നത്.
സെലിബ്രിറ്റികളെ വച്ച് സ്വര്‍ണം കടത്തണം എന്ന രീതിയിലാണ് തന്നെ ഇവര്‍ ബന്ധപ്പെട്ടത്. ഷംന കാസിമിനെ പരിചയപ്പെടുത്തി കൊടുക്കുമോ എന്നാണ് ചോദിച്ചത്. അത് കാര്യമായി എടുത്തില്ല. മിയ, ഷംന എന്നിവരുടെ കാര്യമാണ് പറഞ്ഞത്. ഇരുവരും എന്റെ സുഹൃത്തുക്കളാണ്, എന്നാല്‍ ഇക്കാര്യം പറഞ്ഞ് താനിതുവരെ ഇവരോട് പറഞ്ഞിട്ടില്ലെന്നും ധര്മ്മജന് വ്യക്തമാക്കി. സംഘം രണ്ടോ മൂന്നോ തവണ വിളിച്ചിരുന്നു എന്നാല്‍ താന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തന്നെ കണ്ടാല്‍ കള്ളക്കടത്തുകാരനായി തോന്നുമോ എന്നും ധര്മ്മജന് ചോദിച്ചു.
പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കരയാണ് നമ്ബര്‍ കൊടുത്തത്. ആരുടെയെല്ലാം നമ്ബര്‍ കൊടുത്തിട്ടുണ്ടെന്ന് അറിയില്ല. ഇനിയും കൂടുതല്‍ പേരെ സംഘം ബന്ധപ്പെട്ടിട്ടുണ്ടാകാം. എന്റെ നമ്ബര്‍ ഉള്‍പ്പെടെയാണ് കൊടുത്തിട്ടുള്ളത്. സ്വര്‍ണ്ണക്കടകത്ത് സംബന്ധിച്ച ഒരുകാര്യങ്ങളും എനിക്കറിയല്ല. എന്റെ നമ്ബര്‍ കൊടുത്തത് ഈ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. അതെന്തിനാണ് എന്ന് അറിയില്ല. അദ്ദേഹവുമായി പ്രശ്നങ്ങളില്ലെന്നും ധര്മ്മജന് വ്യക്തമാക്കി. ഇക്കാര്യമെല്ലാം അറിയിച്ചത് പോലീസാണ്. അദ്യം വിളിപ്പിച്ചതും എന്നെയാണ് ഇനി ഷാജി പട്ടികരയോട് വിളിച്ച് വിവരം തിരക്കണം. പോലീസ് മൊഴിയെടുത്തതല്ല, കാര്യങ്ങളറിയാന്‍ വിളിപ്പിച്ചതാണെന്നും ധര്മ്മജന് വ്യക്തമാക്കി.