കാസർകോട്: ജില്ലാ പോലീസ് ചീഫ് ഡി.ശിൽപ്പയുടെ നിർദേശാനുസരണം ഡി.വൈ.എസ.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ മണൽ-ലഹരി മാഫിയകളുടെ ഉറവിടം കണ്ടെത്തി കുറ്റകൃത്യങ്ങൾ തടയാൻ പദ്ധതി പുരോഗമിക്കുന്നതിനിടയിൽ .കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വന്‍ പാന്‍മസാല ശേഖരം പിടിച്ചെടുത്ത് വ്യാപാരിയെ അറസ്റ്റ് ചെയ്തു. കയ്യാറിലെ ഷെയ്ഖ് സഫ ബേക്കറി- കൂള്‍ബാര്‍ കടയില്‍ നിന്നുമാണ് പാന്‍മസാല ശേഖരം പിടികൂടിയത്. കടയുടമ കയ്യാറിലെ പി ഇബ്രാഹിമിനെ (48) അറസ്റ്റ് ചെയ്തു.കടയില്‍ നിന്നും പാന്‍മസാല വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്.എസ് .ഐ സോമയ്യ ,അഡീ.എസ.ഐ കെ.പി.വി.രാജീവൻ ,സിവിൽ പോലീസ് ഓഫീസർമാരായ മനോജ്,വനിതാ പോലീസ് ഓഫീസർ ദിവ്യ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.