കോഴിക്കോട്: തൂങ്ങിമരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാരെ ക്വാറന്റീനിലാക്കി. വയോധികന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസുകാരെയാണ് നിരീക്ഷണത്തിലാക്കിയത്. ശനിയാഴ്ച ഉച്ചക്കാണ് സെക്യൂരിറ്റി ജീവനക്കാരനായ വെള്ളയില്‍ കുന്നുമ്മലില്‍ കൃഷ്ണന് (68) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടത്തിന് മുമ്ബ് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇന്ന് ഫലം വന്നതോടെയാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചിരുന്നെന്ന് വ്യക്തമായത്. അതേസമയം, ഇയാള്‍ക്ക് എങ്ങിനെയാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.