സിനിമ, ആല്‍ബം കാസ്റ്റിങ്ങിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി വിദേശത്തേക്ക് കടത്തുന്ന സംഘം കേരളത്തിലും സജീവമെന്ന് റിപ്പോര്‍ട്ട്. സിനിമയിലും ആല്‍ബത്തിലും അഭിനയിക്കുന്നതിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ രഹസ്യമായി ഷൂട്ടിങ് നടത്തി പെണ്‍കുട്ടികളെ വഞ്ചിക്കുന്നുണ്ട്.
അര്‍ദ്ധനഗ്നരായി അഭിനിയിച്ചു കാണിക്കാന്‍ പറയുന്ന ഇത്തരം കുറ്റവാളികള്‍ പിന്നീട് ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബിലൂടെയും മറ്റു സ്വകാര്യ ഗ്രൂപ്പുകളിലൂടെയും വന്‍ തുകയ്ക്ക് വല്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരം കുറ്റകൃത്യം നടത്തിയ നിരവധി പേര് നേരത്തേയും പിടിയിലായിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത് തുടരുന്നുവെന്നാണ് അറിയുന്നത്.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന് പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റജിസ്റ്റര്‍ ചെയ്തത്. 47 പേരാണ് അറസ്റ്റിലായത്. ഇതിന്റെ ഭാഗമായി മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ്പുകള്, കംപ്യൂട്ടറുകള്‍ മൊബൈല്‍ ഫോണുകള്‍, മോഡമുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന 143 ഉപകരണങ്ങളും പിടിച്ചെടുത്തു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ് 15. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരില്‍ മികച്ച പ്രൊഫഷണല്‍ ജോലി ചെയ്യുന്ന യുവാക്കളും ഐടി വിദഗ്ധരും ഉള്‍പ്പെടുന്നു.
ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ട ബാക്കി ആളുകളുടെ വിശദാംശങ്ങളും വിഡിയോകളും കൂടുതല്‍ ശേഖരിച്ചു വരുന്നു. ഫെയ്സ്ബുക്, വാട്സാപ്, ടെലിഗ്രാം എന്നീ സമൂഹകമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റ് മുഖേനയും ആണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസിലാക്കാന്‍ കേരളാ പൊലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും പൊലീസ് തുടരുന്നതാണ്.
മുണ്ടക്കയത്ത് എത്തി എലിവിഷം വാങ്ങി ബൈപാസ് റോഡിലൂടെ നടന്ന് വെള്ളനാടിയില്‍ എത്തി വിഷം കഴിച്ചു. തിരികെ പോകാമെന്നു പലവട്ടം പറഞ്ഞിട്ടും അവള് കേട്ടില്ല. മരിക്കാന്‍ പേടിയാണെന്നു പറഞ്ഞതോടെ ഷാള്‍ കയ്യില്‍ കെട്ടിയ ശേഷം ആറ്റിലേക്കു ചാടി; മുണ്ടക്കയത്തെ പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തല്‍
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന പൊലീസ് രൂപം നല്കിയ കേരള പൊലീസ് കൗണ്ടെറിങ് ചൈല്‍ഡ് സെക്സ് എക്സ്പോളോയ്റ്റേഷന്‍ വിഭാഗവും സൈബര്‍ഡോമും സംയുക്തമായി നടത്തിയ റെയ്ഡിന് വിവിധ ജില്ലകളില്‍ പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിമാരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.നേപ്പാൾ പ്രധാനമന്ത്രിയെ പുറത്താക്കാൻ നീക്കം,തലവേദനയായത് ചൈനയെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ നടത്തിയ നീക്കമോ?
ശക്തമായ ആരോപണം.