രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം ഡല്‍ഹിയില്‍ ഒരുങ്ങുന്നു. പതിനായിരത്തിലേറെ കിടക്കകളാണ് ഡല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റില്‍ സജ്ജമാക്കുന്നത്. ജൂലായ് ഏഴിന് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും.
70 ഏക്കറില്‍ രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം. 10,200 കിടക്കകള്‍. 10 ശതമാനം കിടക്കകള്‍ക്ക് ഓക്സിജന്‍ സൗകര്യം. നടത്തിപ്പ് ചുമതല ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പൊലീസിന്. പരിചരിക്കാന്‍ മൂവായിരത്തോളം ആരോഗ്യപ്രവര്‍ത്തകര്‍. 57 ആംബുലന്‍സും ഇ റിക്ഷകളും സജ്ജം. ബയോ ടോയിലറ്റുകള്‍ അടക്കം 950 ശുചിമുറികള്‍. മുഴുവനായി ശീതീകരിച്ച ഉള്‍വശം. ഡല്‍ഹിയില്‍ പൊലീസിന്റെ സിസിടിവി നിരീക്ഷണവും.
ചൈനയിലെ ഏത് കോവിഡ് ചികിത്സ കേന്ദ്രത്തേക്കാളും വലുതാണ് സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ എന്ന് ഡല്‍ഹി സര്‍ക്കാര്‍ പറയുന്നു.
അതേസമയം ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു. ഇന്നലെ മാത്രം 2889പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 65പേര് മരിച്ചു. 83,077 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 27,847പേര് ചികിത്സയിലുണ്ട്. 52,607പേര് രോഗമുക്തരായി. 2,623പേര് മരിച്ചു.