കരിപ്പൂരിലേക്ക് ചാർട്ടർ ചെയ്ത് വന്ന വിമാനത്തിൽ നിന്ന് ഒരു കിലോഗ്രാം സ്വർണവുമായി യാത്രക്കാരനെ പിടികൂടി.ഇങ്ങനെ പല വിമാനങ്ങളിൽ നിന്നും സ്വർണവുമായി യാത്രക്കാരെ പിടികൂടുന്നത് കേരളക്കരക്ക് വലിയ വാർത്തയൊന്നുമല്ല.നിത്യ ജീവിതത്തിൽ കേൾക്കുന്ന ഒരു വാർത്താക്കപ്പുറം ഇതിന് വലിയ പ്രാധാന്യവും ജനങ്ങൾ നല്കിയിരുന്നുമില്ല.എന്നാൽ കോവിഡ് കാലത്ത് പ്രവാസികളുടെ സേവനങ്ങൾക്ക് മത്സരിക്കുന്ന സംഘടനകൾ മികച്ച രീതിയിലാണ് കൊറോണാ പ്രതിസന്ധി തരണം ചെയ്തുവരുന്നത്.അതിൽ പ്രധാനപ്പെട്ട ഒരു പേരുതന്നെയാണ് കെ.എം.സി.സി.ക്കുള്ളത്.അത് ആർക്കും നിഷേധിക്കാനാവില്ല.ഈ അവസരത്തിലാണ് ഗൾഫിൽ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാൻ കെ.എം.സി.സിയും വിമാനങ്ങൾ ചാർട്ടർ ചെയ്ത് യാത്ര സംവിധാനമൊരുക്കിയത്.ഇത്തരം വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ പ്രത്യക്ഷ വിവരങ്ങൾ മാത്രമേ ബന്ധപ്പെട്ടവർക്ക് ലഭ്യമാകുകയുള്ളൂ.ഇതനുസരിച്ചാണ് യാത്രക്കാരെ ചാർട്ടർ വിമാനങ്ങളിൽ കയറ്റുന്നത്.ഇതേ രീതിയിൽ തന്നെയാണ് ഇതര പ്രവാസി സംഘടനകളും യാത്രികരെ കേരളത്തിലെത്തിക്കുന്നത്.
ഇത്തരത്തിൽ വരുന്ന യാത്രക്കാരിൽ ചിലർ സ്വർണ്ണം കടത്തിയാൽ അതെങ്ങനെയാണ് സംഘടനയുടെ ചുമലിലേക്ക് ഇതിന്റെ ഉത്തരവാദിത്തം വന്നുവീഴുന്നത്.വിമാനങ്ങളിൽ വരുന്നവർ വ്യത്യസ്ത ആശയക്കാരും വിഭിന്ന രാഷ്ട്രീയം ഉള്ളവരുമാകാം.ഇവരിൽ ചിലർ സ്വർണ്ണ കടത്തുകാരായാൽ അതും സംഘന ഏൽക്കേണ്ടിവരുന്ന കുറ്റമല്ല.ഇന്ന് കെ.എം.സി.സി.യുടെ വിമാനത്തിലാണെങ്കിൽ നാളെ മാറ്റ് ചാർട്ടർ വിമാനങ്ങളിലും ഇത് സംഭവിക്കാം.പക്ഷെ അതിന്റെ പേരിൽ തുടര്ന്ന് നവമാധ്യമപ്പോര് കേരളീയ സമൂഹത്തിന് യോജിച്ചതല്ല.മത്സരിക്കേണ്ടത് ഇത്തരം പോസ്റ്റർ ഒട്ടിപ്പിലല്ല.പകരം കൂടുതൽ പ്രവാസികളെ കുറ്റമറ്റ രീതിയിൽ കേരളത്തിലേക്ക് എത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.ഏത് ആശയത്തിലായാലും രാഷ്ട്രീയത്തിലായാലും പ്രവാസികൾ കൂടുതലും മലയാളികളെന്നു പേരിലാണ് വിളിക്കപ്പെടുന്നത്.നിങ്ങളിൽ ചിലരുടെ പോസ്റ്റർ ഒട്ടിപ്പുകാരണം നാറുന്നതും മലയാളികൾ മൊത്തമാണ്.കാരണം ലോകത്തിന്റെ കണ്ണുകളാകെ കേരളത്തിലേക്കാണ് ഉറ്റുനോക്കുന്നത്.അതുകൊണ്ടു തന്നെ മാന്യതയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുക.