കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂവ്മെൻറ് ഓഫ് ബെറ്റർ കേരള (എം.ബി.കെ.) യുടെ നേതൃത്വത്തിൽ വിളംബര സന്ദേശ സംഗമം നടത്തി.
എയിംസ് ജനകീയ ആപ്പ് കൂട്ടായ്മ ആഹ്വാനം ചെയ്തതനുസരിച്ചു ജില്ലയിൽ നടത്തുന്ന കാമ്പയിനിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എംബിക്കെ കാഞ്ഞങ്ങാട് മണ്ഡലം, കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുന്നിലും, ഉദുമ മണ്ഢലം പാലക്കുന്നിലും വിളംബര പ്രചാരണം നടത്തി.
കാഞ്ഞങ്ങാട് നടത്തിയ വിളംബര സംഗമം എം.ബി.കെ.ജില്ല പ്രസിഡണ്ട് സാം ജോസ് ഉൽഘാടനം ചെയ്തു. എം.ബി.കെ. ജില്ല സെക്രട്ടറി ഖാലിദ് കൊളവയൽ സ്വാഗതവും,സുമേഷ് നന്ദിയും പറഞ്ഞു. എം.ബി.കെ.കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി അഹമ്മദ് കിർമാണി ,. ഹാഷിം പാക്യാര, അഹമ്മദ് കൊത്തിക്കാൽ, അബ്ദുല്ല എടക്കാവ്, ടി.ദിനേശൻ, ഷംസീർ, ഖാദർ ബെസ്റ്റോ, ഫൈസൽ വടകരമുക്ക്, എ.സി.പി.ഇബ്രാഹിം, ഹുസൈൻ അതിഞ്ഞാൽ,ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.
പാലക്കുന്നിൽ നടന്ന പരിപാടി എംബിക്കെ കാസറഗോഡ് എക്സിക്യൂട്ടിവ് മെമ്പർ ഹക്കീം ബേക്കൽ ഉൽഘാടനം ചെയ്തു. ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി രാഘവൻ ആയംമ്പാറ , കെസി മുഹമ്മദ് കുഞ്ഞി , അഷ്റഫ് ഇബ്രാഹിം, ഷെരിഫ് കാപ്പിൽ, പുരുഷു പള്ളം, നാരായണൻ പള്ളം, ഷാഫി അലങ്കാർ എന്നിവർ സംസാരിച്ചു.