ബേക്കൽ:പരിശോധനക്കെത്തിയ 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പെരിയയിൽ സ്വകാര്യ പ്രാക്റ്റീസ് നടത്തിവരുന്ന സർക്കാർ സർവീസിൽനിന്ന് പിരിഞ്ഞ ഡോക്ടർക്കെതിരെ ബേക്കൽ പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി.ബേക്കൽ സ്വദേശിയായ പെൺകുട്ടി മൂന്നു ദിവസം മുമ്പാണ് മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തെറ്റി പെരിയയിലെ ക്ലിനിക്കിൽ എത്തിയത്.ഇവിടെ വെച്ച് പരിശോധനക്കിടെ ഡോക്ടർ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നുവെന്നാണ് പരാതി.നേരത്തെ പെരിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും 58 കാരനായ
ഡോക്ടർ സേവനം അനുഷ്ഠിച്ചിരുന്നു.എന്നാൽ പെൺകുട്ടിയുടെ പരാതി ഡോക്ടർ പോലീസിനോട് നിഷേധിച്ചുവെന്നാണ് വിവരം.കുട്ടി തെറ്റിദ്ധരിച്ചതാകാമെന്നാണ് ഡോക്ടറുടെ നിലപട്.തന്റെ സേവനകാലത്ത് ഇത്തരമൊരു സ്വഭാവ ദൂഷ്യത്തിന് താൻ ഒരിക്കലും ആരോപിതനായിട്ടില്ലെന്നും തന്റെ സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഇത് അറിയാമെന്നുമാണ് ഡോക്ടർ പറയുന്നത്.പരാതിയിൽ നിജസ്ഥിതി അന്വേഷിച്ചു സ്ഥിരീകരിച്ചതിന് ശേഷമേ കേസിൽ തുടർ നടപടിക്ക് സാധ്യതയുള്ളൂ.സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് ചീഫ് ഡി.ശില്പ റിപ്പോർട് തേടിയിട്ടുണ്ട്.