പയ്യന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ച് വിലപേശൽ പതിവാക്കിയ ബി.ഡി.എസ് വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ സ്വാമിമുക്ക് സ്വദേശിയായ 19 കാരനെയാ സാന്തിഷ് ലാലിനെ കൺട്രോൾ റൂം എസ്.എച്ച്. ഇൻസ്പെക്ടർ കെ.പി. അഭിലാഷ്, പയ്യന്നൂർ എസ്.ഐ പി. ബാബുമോൻ എന്നിവർ ചേർന്ന് പിടികൂടിയത്. എറണാകുളത്ത് ദന്തൽ കോളേജിൽ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ ഇയാൾ അടുത്ത കാലത്തായി ചന്തേരയിൽ വാടക വീട്ടിൽ താമസക്കാരനാണ്. കേരള പൊലീസിന്റെ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സൈബർ സെൽ നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ഇയാൾ പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്തും മറ്റും നിർമ്മിച്ച് പലരെയും കാണിച്ച് വിലപേശൽ നടത്തിയതായി കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം സൈബർസെൽ ഏറെ നാളായി ഇയാളെ നിരീക്ഷണത്തിന് വിധേയനാക്കിയിരുന്നു.