15കാരിയെ നാല് യുവാക്കള്‍ ലൈംഗികമായി ഉപയോഗിച്ചത് മൂന്ന് വര്‍ഷത്തോളം; പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രവും പ്രതികള്‍ സൂക്ഷിച്ചു , ക്രൂര പീഡനം പുറംലോകം അറിയുന്നത് പെണ്‍കുട്ടി കൂട്ടുകാരിയേയും കൂട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ;
മുണ്ടക്കയം: മുണ്ടക്കയത്ത് രണ്ടു പെണ്‍കുട്ടികള്‍ വിഷം കഴിച്ച ശേഷം ഷാളുപയോഗിച്ചു ശരീരങ്ങള്‍ പരസ്പരം കൂട്ടിക്കെട്ടി ആറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പിടിയിലായ പ്രതികള്‍ക്ക് സെക്സ്റാക്കറ്റുമായി ബന്ധമുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രവും പ്രതികള്‍ സൂക്ഷിച്ചു വച്ചത് അശ്ലീല സൈറ്റുകള്‍ക്കു വില്ക്കാന് വേണ്ടിയായിരുന്നോ എന്നും സംശയം ഉണ്ട്. ഈ സാഹചര്യത്തില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകളും ഇവരുമായി ബന്ധമുള്ളവരുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു പരിശോധിച്ചേയ്ക്കും.
സംഭവത്തില്‍, കോരൂത്തോട്, 116 ഭാഗത്ത് കണ്ണന്കീരിയില് മഹേഷ് (22), എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍, ചീരന്‍ പടവ് വീട്ടില്‍ രാഹുല്‍ രാജ് (22), മടുക്ക, ഏന്തപ്പടിക്കല് അനന്ദു (20) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയെ കൂടി പിടികൂടാനുണ്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഓടെയാണ് കോരുത്തോട് , കുഴിമാവ് സ്വദേശിയും കൂട്ടുകാരി ,മടുക്ക മൈനാക്കുളം സ്വദേശിയും വെളളനാടി വളളക്കടവ് പാലത്തിന്റെ കൈവരിയില്‍ കയറി ഇരുവരും കൈകള്‍ ഷാളുകൊണ്ട് പരസ്പരം കെട്ടിയ ശേഷം മണിമലയാറ്റിലേക്ക് ചാടുകയായിരുന്നു. ആറ്റില്‍ ചാടും മുന്‍പ് പെണ്‍കുട്ടികള്‍ വിഷം കഴിച്ചിരുന്നു. സംഭവം കണ്ടു നിന്ന നാട്ടുകാരാണ് ഇരുവരെയും രക്ഷപെടുത്തി കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്നു വനിത പൊലീസ് നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇതിലെ ഒരു പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിക്ക് നാലുവയസുളളപ്പോള്‍ മാതാവ് മറ്റൊരാളോടൊപ്പം ഇവരെ ഉപേക്ഷിച്ചു പോയിരുന്നു.തുടര്‍ന്നു പിതാവ് എരുമേലിയില്‍ നിന്നും മറ്റൊരു വിവാഹം കഴിച്ചു. രണ്ടാനമ്മയുടെ എരുമേലിലെ വീട്ടില്‍ പോയി നില്‍ക്കുന്നതിനിടെയാണ് അയല്‍വാസിയായ രാഹുല്‍രാജ് പീഡിപ്പിച്ചത്. ഒരുവര്‍ഷത്തിനുശേഷം മടുക്ക സ്വദേശി മഹേഷും പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച്. തുടര്‍ന്ന് ഇയാളുടെ കൂട്ടകാരന് അനന്തു പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയുമായിരുന്നു.ഇതിനു ശേഷമാണ് കോരുത്തോട് സ്വദേശി അജിത്ത് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇക്കാര്യങ്ങളെലാം പെണ്‍കുട്ടി കൗണ്സിലിങ്ങിനിടയില് പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.