അതിർത്തി സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധം . ശക്തമായ മറുപടി നൽകിയെന്ന് മോദി മൻ കി ബാത്തിൽ;
അതിര്‍ത്തിയിൽ ചില അയൽരാജ്യങ്ങൾ പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും അതിർത്തി സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ മണ്ണിൽ കണ്ണുവച്ചവർക്ക് ഉചിതമായ മറുപടി നൽകിയെന്നും സൈനികരുടെ ത്യാഗം രാജ്യത്തിനാകെ പ്രചോദനമാണെന്നും കൂട്ടിച്ചേർത്തു
ന്യൂഡൽഹി : രാജ്യ നിരവധി വെല്ലുവിളികൾ നേരിടുന്ന വർഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ. പ്രതിസന്ധികളിൽ തോൽക്കാൻ പാടില്ലെന്നും തളരരുതെന്നും മോദി പറഞ്ഞു. ചൈനയ്ക്ക് പ്രധാനമന്ത്രി മൻ കി ബാത്തിൽ ശക്തമായ മുന്നറിയിപ്പ് നൽകി. ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യക്കറിയാമെന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
അതിര്‍ത്തിയിൽ ചില അയൽരാജ്യങ്ങൾ പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും അതിർത്തി സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ മണ്ണിൽ കണ്ണുവച്ചവർക്ക് ഉചിതമായ മറുപടി നൽകിയെന്നും സൈനികരുടെ ത്യാഗം രാജ്യത്തിനാകെ പ്രചോദനമാണെന്നും കൂട്ടിച്ചേർത്തു.