ഇതൊക്കെ വെറും സാമ്പിൾ ..ഇനി വരാനിരിക്കുന്നത് വെടിക്കെട്ടാണ് …കുമ്പള പോലീസ് തകർത്തത് കാസർകോട്ടെ വ്യാജമദ്യ ഹബ്ബ് .കോവിഡിനിടയിൽ കോടീശ്വരനാകാൻ അജയും കൂട്ടാളികളും ഇറങ്ങിയപ്പോൾ എസ് ഐ സന്തോഷ്കുമാർ എല്ലാം പൊളിച്ചടുക്കി…വെട്ടിനിരത്താൻ പിന്തുണയുമായി ജില്ലാ പോലീസ് ചീഫും ഡി.വൈ.എസ് .പി.യും.
കാസർകോട് : മംഗളൂരു-കാസർകോട് ദേശീയപാതയിൽ കുമ്പള പൊലീസ് പരിധിയിൽ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ മാരുതി 800 കാര്‍ പിന്തുടര്ന്ന് പിടിച്ചപ്പോള്‍ കാറിനുള്ളിൽ കണ്ടെത്തിയത് 17 ബോക്സ് മദ്യം.എന്നാൽ മദ്യത്തിന്റെ ഉറവിടം പ്രതി വെളിപ്പെടുത്തിയതനുസരിച്ച് നടത്തിയ തുടര്‍ അന്വേഷണത്തില്പിടിയിലായ യുവാവ് നൽകിയ മൊഴി പൂർണ്ണമായും തെറ്റാണെന്ന് പൊലീസിന് ബോധ്യ പ്പെട്ടു.തുടർന്ന് കാസർകോട് ഡി.വൈ.എസ് പി പി,ബാലകൃഷ്ണൻ നായരും എസ് ഐ സന്തോഷും അഡീ.എസ്ഐ രാജീവും സംഘവും നടത്തിയ നാടകീയ നീക്കത്തിലൂടവിൽ പ്രതിയായ ബന്തിയോട് വീരനഗറിലെ അജയന് എലാ സത്യങ്ങളും തുറന്നു പറയേണ്ടി വന്നു.ഇതോടെ പുറത്തുവന്നത് കാസർകോട്ടാകെ വ്യാജമദ്യം വിതരണം ചെയ്യുന്ന ഗൂഢസംഘത്തെ കുറിച്ചാണ്.ഉപ്പള ബന്ദിയോട് വീരനഗർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യാജ മദ്യത്തിന്റെ മൊത്തവിൽപ്പനക്കാരെ കുറിച്ചും പൊലീസിന് വിവരം കിട്ടി.ഇതോടെ ഡി.വൈ.എസ് പി,യുടെ നിർദേശപ്രകാരം മദ്യം സൂക്ഷിച്ച ഗോഡൗൺ വളയുകയായിരുന്നു. ഇവിടെ സൂക്ഷിച്ച 180 മില്ലിയുടെ 5640കർണാടക പാക്കറ്റ് മദ്യവുംപിടിച്ചെടുത്തു,അതിനിടെ പോലീസിനെക്കണ്ടു ഓടി രക്ഷപ്പെട്ട യുവാവിനെ കുറിച്ച് അന്വേഷിച്ചു വരികയാണ്.
ഇന്ന് രാവിലെ കുമ്പളയില്‍ പൊലീസ് പരിശോധന നടത്തവെയാണ് ബന്തിയോട് ഭാഗത്ത് നിന്ന് വരികയായിരുന്ന മാരുതി കാര്‍ നിര്‍ത്താതെ പോയത്. തുടര്‍ന്ന് പിന്തുടര്ന്നപ്പോള് അനന്തപുരത്ത് കാര്‍ റോഡരികില്‍ നിര്‍ത്തി രണ്ട് പേര് ഇറങ്ങിയോതുകയായിരുന്നു.
പിന്തുടര്‍ന്ന പൊലീസ് അജയ്യെ പിടിചെങ്കിലും കണ്ണന് എന്നയാളാണ് ഓടി രക്ഷപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്യ ലോബിയുടെ സംകേതത്തിൽ നിന്ന് മാസങ്ങളായി പെട്ടിക്കണക്കിനാണ് മദ്യത്തിന്റെ മൊത്തവ്യാപാരം നടന്നിരുന്നത്. സ്ഥലത്ത് മദ്യം വിറ്റഴിക്കാത്തതുകൊണ്ട് പരിസര വാസികൾക്ക് ഇവിടെ നടന്നുവന്ന കച്ചവടം സംബന്ധിച്ച് വിവരം ഉണ്ടായിരുന്നില്ല.അതേസമയം കഴിഞ്ഞ ആറുമാസമായി ജനമൈത്രി പോലീസിന്റെ ഇടപെടൽ കാരണം പല വിവരങ്ങളും ജനങ്ങളിൽനിന്ന് പൊലീസിന് വിവരം ചോർന്ന് കിട്ടിക്കൊണ്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കുമ്പള പരിധിയിൽ നിരവധി മദ്യ-മണൽ വേട്ടകളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇത്തരം സമൂഹവിരുദ്ധ ശക്തികളെ അടിച്ചമർത്തുമെന്ന് ഡി.വൈ.എസ് പി.പി.ബാലകൃഷ്ണൻ നായരുടെ ദൃഢനിശ്ചയവുമാണ് ഇയോൺ കുമ്പളയിൽ ഇത്തരമൊരു മദ്യവേട്ടക്ക് കളമൊരുങ്ങിയത്.
. കുമ്പള എസ്.ഐ. എ. സന്തോഷ്കുമാര്‍, അഡീഷണല്‍ എസ്.ഐ. കെ.പി.വി. രാജീവന്, എ.എസ്.ഐ. വിനോയ്, സിവില്‍ പൊലീസ് ഓഫീസര്‍ രൂപേഷ്, ഷാജു, സജിത്, പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.