നാഗാലാന്‍ഡ് ബി.ജെ.പിയില്‍ പൊട്ടിത്തെറി; പത്ത് ജില്ലാ അദ്ധ്യക്ഷന്മാര് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി
ന്യൂഡൽഹി : മണിപ്പൂരിന് പിന്നാലെ നാഗാലാന്‍ഡിലും ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ തെംജെന്‍ ഇമ്നയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് 10 ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്മാര് കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി.
ഏകാധിപതിയെന്നാണ് പരാതിയില്‍ സംസ്ഥാന അദ്ധ്യക്ഷനെ വിശേഷിപ്പിക്കുന്നത്. തെംജെന്‍ ഇമ്ന സംസ്ഥാന മന്ത്രിസഭയില്‍ അംഗം കൂടിയാണ്.
പേക്ക് ജില്ലാ അദ്ധ്യക്ഷനെ പുറത്താക്കിയതിലും മറ്റ് ജില്ലാ അദ്ധ്യക്ഷന്മാര്ക്ക് പ്രതിഷേധമുണ്ട്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് ഇവര്‍ ആരോപിക്കുന്നു.
തെംജെന്‍ ഇമ്നയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഒരാള്‍ക്ക് ഒരു പദവി എന്ന നയം മറ്റ് സംസ്ഥാനങ്ങളിലേത് പോലെ നാഗാലാന്‍ഡിലും നടപ്പിലാക്കണമെന്നും ജില്ല അദ്ധ്യക്ഷന്മാര് പറഞ്ഞു