കോവിഡ് കാലം ചിലർക്ക് മുക്കാലിന്റെയും നക്കലിന്റെയും കാലം ,കോവിടിന്റെ മറവിൽ വൻ വൈദ്യുതി മോഷണം ,കയ്യോടെ 2,44097 രൂപപിഴ ഈടാക്കി കെ.എസ് ഇ.ബി. പിടിയിലായ മുസ്ലീം ലീഗ് നേതാവിന്റെയും മുന്ന് വാർഡ് മെമ്പറുടെയും പേരും വിവരങ്ങളും മുക്കി സായാന്ഹ പത്രം
കാസര്‍കോട്: മുസ്ലിം ലീഗ് മുന്‍പഞ്ചായത്തംഗത്തിന്റെ ഇരുനില വീട്ടിലേക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് വിദഗ്ധമായി വൈദ്യുതി മോഷ്ടിച്ചതായി കണ്ടെത്തി. ബംഗളൂരുവിൽ വ്യാപാരിയും മുസ്ലിം ലീഗിന്റെ പ്രാദേശികനേതാവുമായ മുഹമ്മദിന്റെ കുഞ്ഞി പേരിലുള്ള വൈദ്യുതി കണക്ഷനിലാണ് മോഷണം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയും വീട്ടിലെ തമ്സ്കരിയുമായ സമീറ കഴിഞ്ഞ തവണ ചെങ്കള ഗ്രാമപഞ്ചായത്തിലെ ലീഗ് മെമ്പറായിരുന്നു. കോവിഡ് ലോക്ക് ഡൌൺ കാലത്ത് വൈദ്യുതി ബോര്‍ഡിലെ ആന്റി തെഫ്റ്റ് വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് മോഷണം പിടികൂടിയത്. മോഷണം കേസാക്കിയതിനെ തുടർന്ന് വീട്ടുടമയിൽനിന്ന് നിന്ന് അധികൃതര്‍ 2,44097 രൂപ പിഴയീടാക്കി. ഈ വിവരം കെ.എസ.ഇ.ബി.യുടെ ഔദ്യോഗിക മോഷണത്തിനെതിരെയുള്ള മുന്നറിയിപ്പ് വീഡിയോവിൽ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഈ മുന്‍ പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് വഴിവിളക്ക് കാലിൽനിന്ന് വസ്ത്രം ഉണക്കിയിടുന്ന അയയുടെ രൂപത്തിൽ വയർ വീട്ടിലേക്ക് വലിച്ച് വൈദ്യുതിമോഷണം നടത്തിയത്. ഇതിനെതിരെ നാട്ടുകാരിൽനിന്ന് പരാതി ലഭിച്ചതോടെ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് പരിശോധന നടത്തുകയും വൈദ്യുതിമോഷണം കണ്ടെത്തുകയായിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അനുമതിയില്ലാതെ വൈദ്യുതിപോസ്റ്റില്‍ 60 വാട്ട് എല്‍.ഇ.ഡി ബള്‍ബ് സ്ഥാപിക്കുകയും വീട്ടുമതിലിന് ചേര്‍ന്നുള്ള വഴിവിളക്ക് ഡി.പി സ്വിച്ച് വഴി വീട്ടിലേക്ക് വൈദ്യുതി ചോര്‍ത്തുകയും ചെയ്തെന്ന് പരിശോധനയില്‍ കണ്ടെത്തി.
എന്നാൽ തേങ്ങാമോഷണം പോലും ബ്രേക്കിംഗ് ന്യൂസാക്കുന്ന കാസർകോട്ടെ ഒരു സായാന്ഹ പത്രത്തിന് വൈദ്യുതി മോഷ്ടാവ് ലീഗ് നേതാവായപ്പോൾ പേരും നാളുമില്ലാതെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്.തങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെയോ സാധാരണക്കാരന്റെയോ തെറ്റുകുറ്റങ്ങൾ പാർവ്വതീകരിച്ച ജാതകസാഹിതം വർത്തയാക്കുന്ന പത്രം ആലമ്പാടിയിലെ വൈദ്യതി മോഷ്ടാവിന്റെ പേര് പുറത്തുവിടാത്തത് വെറും പാർട്ടി താല്പര്യം മാത്രമാണെന്ന് ജനം കരുതുന്നില്ല.ഇത്തരം പേര് മുക്കാൽ ഒരു വരുമാന മാർഗം കൂടിയാണെന്നും ജനം വിലയിരുത്തുന്നു.