കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് പ്രധാനമായും കൊറോണ പകരുന്നതെന്ന് കെ മുരളീധരന് എംപി
കോഴിക്കോട്: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് പ്രധാനമായും കൊറോണ പകരുന്നതെന്ന് കെ മുരളീധരന് എംപി. ഓഗസ്റ്റ് മാസത്തോടെ രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന് തെളിവാണെന്നും കെ മുരളീധരന് പറഞ്ഞു.
കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയമെന്ന് ആരോപിച്ച് നേരത്തെയും കെ മുരളീധരന് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്ക് പറ്റിയ കൂട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് എന്ന് കെ മുരളീധരന് പരിഹസിച്ചിരുന്നു.