24 മണിക്കൂറിനിടെ 18,552 പേർക്ക് കോവിഡ്; ഇന്ത്യയിൽ രോഗബാധിതർ അഞ്ച് ലക്ഷം കടന്നു
ന്യൂഡൽഹി : ഇന്ത്യയിൽ ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18552 പേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇതാദ്യമായാണ് ഇത്രയും പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്.
ഇതോടെ രാജ്യത്ത് രോഗബാധിതർ 5,08,953 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 384 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 15685 ആയി ഉയർന്നു. 1,97,387 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,95,881 പേർക്ക് ഇതിനോടകം രോഗം ഭേദമായി.
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് 1,52,765 ആയപ്പോൾ രോഗബാധ മൂലം 7106 പേർ മരിച്ചു. ഡൽഹിയിൽ 77,240 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2492 പേർ മരിച്ചു.
തമിഴ്നാട്ടിൽ 74,622 പേർക്ക് രോഗവും 957 മരണവും റിപ്പോർട്ട് ചെയ്തു. 30095 പേർക്ക് കോവിഡ് കണ്ടെത്തിയ ഗുജറാത്തിൽ 1771 പേരാണ് മരിച്ചത്.