ബ്ലാക്ക് മെയിൽ കേസിൽ ഒമ്പത് പ്രതികള്, ആസൂത്രണം ചെയ്തത് രണ്ട് പേരെന്ന് ഐജി, ഷെരീഫിനെ കുടുക്കിയതെന്ന് കുടുംബം
ഷരീഫ് നിരപരാധിയാണെന്ന് കുടുംബം. ഷരീഫിന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് റഫീക്കാണ് സൂത്രധാരനെന്ന് ഷരീഫിക്കിന്റെ സഹോദരൻ ഷഫീക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കൊച്ചി: കൊച്ചി ബ്ലാക് മെയിൽ കേസിൽ കേസിൽ പിടിയിലായ ഷെരീഫും റഫീഖുമാണ് മുഖ്യ ആസൂത്രകരെന്ന് ഐ ജി വിജയ് സാഖറെ. കേസിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. ഹൈദരാബാദിൽനിന്ന് തിരിച്ചെത്തിയാൽ ഓൺലൈനായി ഷംനയുടെ മൊഴി രേഖപ്പെടുത്തും. പ്രതികൾ ഷംന കാസിമിലേയ്ക്ക് എത്തിയതെങ്ങനെയെന്നും തട്ടിപ്പിന് സിനിമാ മേഖലയിലെ കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും ഐജി സാഖറെ വ്യക്തമാക്കി.
കൊച്ചി ബ്ലാക്ക് മെയിൽ കേസ്: മുഖ്യപ്രതി അറസ്റ്റിൽ, ലൈംഗിക ചൂഷണമടക്കം കൂടുതൽ പരാതികൾ
അത് സമയം പ്രധാന പ്രതികളിലൊരാളായ ഷരീഫ് നിരപരാധിയാണെന്ന് കുടുംബം. ഷരീഫിന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് റഫീക്കാണ് സൂത്രധാരനെന്ന് ഷരീഫിക്കിന്റെ സഹോദരൻ ഷഫീക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് റഫീക്ക്. ഇയാളുടെ ഡ്രൈവറായിരുന്നു ഷരീഫ്. തന്റെ ജേഷ്ഠനെ ഇയാള് കുടുക്കിയതാണെന്ന് സഹോദരൻ ആരോപിച്ചു.
എന്നാൽ അതേ സമയം തന്റെ മകൻ തെറ്റുകാരനല്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്ന് ഷെരീഫിന്റെ അമ്മ ബദറുന്നിസ. കുടുംബമായി ഷെരീഫ് താമസിക്കുന്നത് കൊടുങ്ങല്ലൂരിലാണ്. ഇടക്കിടെ വീട്ടിൽ വന്ന് പോകുന്നതല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നും ഇവര് വ്യക്തമാക്കി.
കൊച്ചി ബ്ലാക്മെയിലിങ് കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫിനെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . നടി ഷംന കാസിമിനെ കെണിയിൽപ്പെടുത്താൻ പദ്ധതിയുണ്ടാക്കിയത് ഷെരീഫാണ്. ഷെരീഫിനെതിരെ നേരത്തെ വധശ്രമത്തിന് പാലക്കാട് കേസുണ്ട്.
തമിഴ്നാട്ടിലും തൃശ്ശൂരിലുമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്ന് പുലർച്ചെയോടെയാണ് പ്രത്യേക സംഘം തൃശ്ശൂരിൽ വെച്ച് പിടികൂടിയത്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ നോക്കിയ കേസിലും പാലക്കാട്ടെ ഹോട്ടലിൽ എട്ട് യുവതികളെ എത്തിച്ച് പണം തട്ടിയ സംഭവത്തിലെയും ആസൂത്രകൻ മുഹമ്മദ് ഷെരീഫ് ആണ്. ഷംന കാസിമിനെ ഇയാൾ പലവട്ടം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സിനിമയിൽ അടക്കം അവസരം വാദ്ഗാനം ചെയ്ത് പെൺകുട്ടികളെ എത്തിച്ചത് ഇയാളുടെ നേതൃത്വത്തിലുള്ള സംഘംമാണ്.