കാസര്‍കോട് : കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി, , കേരള ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ്, കേരള ഗാര്‍ഹിക തൊഴിലാളി, കേരള അലക്ക് തൊഴിലാളി , കേരള പാചക തൊഴിലാളി, കേരള ക്ഷേത്ര ജീവനക്കാര്‍ എന്നീ പദ്ധതികളില്‍ അംഗങ്ങളായിരിക്കുകയും എന്നാല്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടാത്തവരുമായ അംഗങ്ങള്‍ക്ക് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് 1000 രൂപ ധനസഹായം നല്‍കും. ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ് ബുക്ക്,അംഗത്വ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക,് ഐഎഫ്സി കോഡ് എന്നിവ സഹിതമുള്ള അപേക്ഷ http://boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് -0497 297 0272