കൊച്ചി : മക്കളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സിപിഎം ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അതെ സമയം ഇന്നലെ ഇവര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ പോലീസിനെതിരെ രൂക്ഷ പ്രതികരണവുമായി രഹ്ന ഫാത്തിമയുടെ ഭര്‍ത്താവ് മനോജ് രംഗത്തെത്തി.രഹനയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയത് തീവ്രവാദികളെ പിടികൂടാനെന്ന പോലെയാണെന്നായിരുന്നു രഹനയുടെ ഭര്‍ത്താവ് നല്കിയ പ്രതികരണം.രണ്ടു ജീപ്പ് പോലീസാണ് തന്റെ വീട്ടിലെത്തിയതെന്ന് രഹ്നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പ്രതികരിച്ചുകുറ്റം ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ തീരുമാനിച്ചിട്ടില്ല. രഹനയുടെ ശരീരത്തെയാണ് ഒരു വിഭാഗം ആളുകള്‍ ഭയക്കുന്നത്. ഒരു സ്ത്രീയുടെ മാറിലല്ല, അത് കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം. അതില്‍ അശ്ലീലം കണ്ടവരാണ് കുറ്റക്കാര്‍. അടുത്ത ദിവസം പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് തീരുമാനം, രഹനയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പറഞ്ഞു.കുഞ്ഞുങ്ങള്‍ ചിത്രം വരയ്ക്കുന്ന സാധനങ്ങളാണ് കണ്ടുകെട്ടിയത്കേസുമായി ഒരു ബന്ധവുമില്ലാത്ത തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലാപ്ടോപ് വരെ പോലീസ് എടുത്ത് കൊണ്ടുപോയി. ശബരിമല വിഷയത്തില്‍ ഇത്ര നാളായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റം കണ്ടു പിടിക്കാനുള്ള അന്വേഷണത്തിലാണ് പോലീസ്. അന്ന് പിടിച്ചെടുത്ത ഫോണ്‍ ഇതുവരെ തിരികെ കിട്ടിയിട്ടില്ല. മാനുഷിക പരിഗണനയിലെങ്കിലും തന്റെ ലാപ്ടോപ് തിരികെത്തരാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പോലീസ് തയാറായില്ലെന്നും മനോജ് പറഞ്ഞു ;ഒരിക്കല്‍ അഭിമന്യുവിന്റെ നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ സെല്‍ഫിയുടെ പേരില്‍ കേള്‍ക്കാത്ത പഴിയില്ല, ഇന്ന് തന്റെ പിറന്നാള്‍ ദിനത്തില്‍ വട്ടവടക്കാര്‍ക്ക് സമ്മാനവുമായി സുരേഷ് ഗോപിഇതിനിടെ പ്രതികരണവുമായി രഹ്നയും രംഗത്തെത്തി. മുന്‍കൂര്‍ ജാമ്യത്തിനോ ഒളിച്ച് പോകാനോ ഉദ്ദേശിക്കുന്നില്ല. നഗ്നത പ്രദര്‍ശിപ്പിച്ച് വരുമാനമുണ്ടാക്കുകയായിരുന്നില്ല ലക്ഷ്യം. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് ദൃശ്യങ്ങള്‍ യൂ ടൂബിലിട്ടതെന്നും രഹ്ന പറയുന്നു. യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും രഹന മാധ്യമങ്ങളോട് പറഞ്ഞു; ;കുട്ടിയെ കൊണ്ട് തന്റെ അര്‍ദ്ധനഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹനയ്ക്കെതിരെ പോലീസ് കേസെടുത്തത്. പോസ്കോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവുമാണ് കേസ്. ബാലാവകാശ കമ്മീഷനും വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്